2011 ജൂലൈ 1, വെള്ളിയാഴ്‌ച

എന്റെ ബാല്യം

തനിയെ നടന്നൊരീ വയല്‍ വരംബില്‍
തുമ്പതന്‍ പൂക്കളില്‍ കണ്ടുഞാനെന്‍ ബാല്യം
കണ്ണുനീരോളിപ്പിചോരീ നാട്ടുമാന്ചോട്ടിലും
നീന്തിതുടിചോരീ കുളവരംബിതിലും
തേടുന്നു ഞാന്നെന്‍ ബാല്യതിന്നോര്മകള്‍
കൈവിട്ടതെങ്കിലും അറിയാതെ
മോഹിച്ചു ഞാനാ ബാല്യം
കാവിലെ നാഗങ്ങള്‍ക്ക്‌ കൂട്ടായിരുന്നതും
കണിക്കൊന്ന പൊട്ടിച്ചു പന്കിട്ടെടുത്തതും
കരളിലെ മോഹങ്ങള്‍ കാറ്റില്‍ പറന്നതും
കടലാസ്സു തോണിയില്‍ യാത്ര പോയതും
മഴയുടെ മോഹങ്ങള്‍ വാരിപ്പുനര്‍ന്നതും
ആദ്യാനുരാഗത്തിന്‍ നൊമ്പരം ഏറ്റതും
അരയാല്‍ത്തറയില്‍ പുലര്മഞ്ഞു ഏറ്റതും
വൃചിക കാറ്റില്‍ പട്ടം പറത്തിയും
തുലാവര്‍ഷ മേഘത്തെ നോക്കി കരഞ്ഞും
അമ്മതന്‍ കണ്ണുനീര്‍ ഊര്‍ജമായി മാറ്റിയും
കനവിലെ മോഹങ്ങള്‍ക്ക് കടിഞാനിട്ടതും
മൂവന്തി നേരത്ത് വെറ്റില കട്ടതും
തോരാത്ത മഴപോലെ വാടാത്ത പൂപോലെ
മനസ്സിന്റെയുള്ളില്‍ ബാല്യം തുടിക്കുന്നു
എന്നുമെന്‍ മനസ്സിന്റെയുള്ളില്‍ ബാല്യം തുടിക്കുന്നു 

2 അഭിപ്രായങ്ങൾ: