2015 ഫെബ്രുവരി 12, വ്യാഴാഴ്‌ച

പ്രണയം...


അന്ന്..

പ്രണയമായിരുന്നു...
ചുവന്ന പൂക്കളോട്...
പരിഭവങ്ങളില്ലാതെ പെയ്യുന്ന മഴയോട്...
ആണ്ടിലൊരിക്കല്‍ വിരുന്നുവരുന്ന
ഉത്സവങ്ങളോടും...
പിണങ്ങി പിരിയുന്ന
സൌഹൃദങ്ങളോടും...
പിന്നെ നിന്നോടും... 
  

ഇന്ന്... 

വികാരങ്ങള്‍ വറ്റിയ
മരുഭൂമിയെ പ്രണയിക്കാന്‍ പഠിക്കുന്നു...
നിന്നെ മറക്കാനും...

1 അഭിപ്രായം: