ഇന്നലെ പാതിമയക്കത്തില്‍,
ഞാനൊരു കിനാവുകണ്ടു...
മണമില്ലാത്ത പൂവുകളുടെ കിനാവ്...
ദാഹജലമില്ലാതെ തൊണ്ടപൊട്ടി-
കരയുന്ന ഒരു കുഞ്ഞ്...
അരികിലൊരത്തി മരത്തില്‍
തൂങ്ങിയാടുന്ന ഒരു സ്ത്രീരൂപം...
തന്‍ കുഞ്ഞിന്‍ വിശപ്പുമാറ്റാന്‍-
മാനം വിറ്റവള്‍ക്ക് ദയാനിധിയായ-
മനുഷ്യന്‍ നല്‍കിയ വരം...
മരണം വരെ തൂക്കിലേറ്റുക..
തന്നമ്മയുടെ ഉണങ്ങാത്ത-
മുറിവുകളില്‍ നിന്നും വമിക്കുന്ന-
നിണകണങ്ങളെ കുടിച്ച്
വിശപ്പുമാറ്റാന്‍ ശ്രമിക്കുന്ന കുഞ്ഞ്...
ഒന്നുമറിയാതെ ഇഴഞ്ഞുനീങ്ങുന്ന-
കുഞ്ഞ്, ചിറകറ്റുവീണ-
ശലഭങ്ങളെ പോലെ...
നിണമിറ്റുവീണ പിച്ചിപ്പൂവുകള്‍ക്കും-
രെക്ത വര്‍ണ്ണം...
പക്ഷെ അവക്കൊന്നും മണമുണ്ടായിരുന്നില്ല...
പിച്ചിപ്പൂവുകളില്‍നിന്നും
ഒരു ശലഭം ചിറകറ്റ് താഴെ വീണു...
അതിന്‍റെ വര്‍ണ്ണാഭമായ
ചിറകുകള്‍ക്ക് മുലപ്പാലിന്റെ ഗന്ധമായിരുന്നു...
മണമില്ലാത്ത പൂവുകള്‍-
കൊഴിഞ്ഞുവീണുകൊണ്ടിരുന്നു...
ചിറകില്ലാത്ത ശലഭങ്ങള്‍ മണ്ണിലടര്‍ന്നുവീണു...
നോക്കെത്താ ദൂരത്തോളം
മണവും ജീവനുമില്ലാത്ത ചുവന്ന പൂവുകള്‍...
മണ്ണിതിലെങ്ങും ചിറകില്ലാത്ത ശലഭങ്ങളും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ