2015 ജനുവരി 9, വെള്ളിയാഴ്‌ച

മൌനം...




മൌനമെന്റെ മരണമാണ്...
അതെ മൌനമെന്റെ മരണമാണ്...
എന്‍റെ വാചാലതയുടെ മരണം,
എന്‍റെ കിനാവുകളുടെ മരണം,
കിനാക്കളില്‍ എനിക്ക് കൂട്ടായ് വന്ന-
കോലാഹലങ്ങളുടെ മരണം...
ഉത്സവപ്പറമ്പുകളുടെ മരണം,
പകരം മരുഭൂമികളുടെ ജനനവും...
 
അതെ ഞാന്‍ നിനക്ക് മൌനമല്ല,
വാചാലതയുടെ പച്ചത്തുരുത്താണ്...
മൌനമെന്ന നിറമില്ലാത്തോരീ-
അക്ഷരക്കൂട്ടുകളാല്‍ നീയാം-
മഴവില്ലിനെ മായ്ക്കുന്ന മരണം...
 
അതെ ഞാന്‍ സ്വയം-
മരണം വരിക്കുകയാണ്...
നീയെന്ന വസന്തകാലത്തില്‍ നിന്നും...
എന്‍റെ ചിതാഗ്നി ആളിപ്പടരുകയാണ്...
എന്‍റെ കിനാവുകളെ ഒരുപിടി-
ചാരമാക്കാന്‍, ഒരുപിടി ചാരം മാത്രമാക്കാന്‍...
 
മൌനമെന്റെ മരണമാണ്...
അതെ മൌനമെന്റെ മരണമാണ്...
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ