അരങ്ങടങ്ങി വാഴുമൊരോര്മ്മതന്
മണിവര്‍ണ്ണ മാളികയില്‍
പെയ്തൊഴിയാതെ പോകുമീ
സ്നേഹ സുരഭിയാം മണി മേഘമേ...
ഇനിയൊരു കുളിര്‍കാറ്റായെന്നെ
തഴുകിയുണര്‍ത്താന്‍ മടിക്കുമൊരു
പ്രിയ സന്ധ്യയാം കൂട്ടുകാരീ നിന്
ഓര്‍മ്മകള്‍ തന് ജ്വാലയാലെരിയുന്നു ഞാന്‍
ജെന്മങ്ങളേറെ പെയ്തൊഴിഞ്ഞിട്ടും
നീയാം വസന്തം തളിര്ത്തതില്ല
ഇനിയുമൊരു ജെന്മത്തിനായെന്-
ഈ നിഷ്ക്രിയ ദേഹം തുടിക്കുന്നു
ഓര്‍മ്മകളായി നീയെന്നില്‍
പെയ്യാതി രുന്നെങ്കില്‍
ഈ ദേഹമാം കൂടുവിട്ടു
ഞാനും പറന്നകന്നേനെ
ഇനിയുമൊരു സന്ധ്യ
ഇനിയുമൊരു പുലരി
ഇനിയുമൊരു വസന്തം
നിനക്കായിമാത്രം തേടുന്നു ഞാന്‍...

nannayittundu abhi abhinandanangal iniyum ezhuthuka
മറുപടിഇല്ലാതാക്കൂഇനിയുമൊരു സന്ധ്യ
മറുപടിഇല്ലാതാക്കൂഇനിയുമൊരു പുലരി
ഇനിയുമൊരു വസന്തം
നിനക്കായിമാത്രം തേടുന്നു ഞാന്‍...good.