2011 ഓഗസ്റ്റ് 24, ബുധനാഴ്‌ച

നിനക്കായി മാത്രം


അരങ്ങടങ്ങി വാഴുമൊരോര്‍മ്മതന്‍ 
മണിവര്‍ണ്ണ മാളികയില്‍ 
പെയ്തൊഴിയാതെ പോകുമീ 
സ്നേഹ സുരഭിയാം മണി മേഘമേ...

ഇനിയൊരു കുളിര്‍കാറ്റായെന്നെ
തഴുകിയുണര്‍ത്താന്‍ മടിക്കുമൊരു 
പ്രിയ സന്ധ്യയാം കൂട്ടുകാരീ നിന്‍
ഓര്‍മ്മകള്‍ തന്‍ ജ്വാലയാലെരിയുന്നു ഞാന്‍ 

ജെന്മങ്ങളേറെ പെയ്തൊഴിഞ്ഞിട്ടും
നീയാം വസന്തം തളിര്‍ത്തതില്ല
ഇനിയുമൊരു ജെന്മത്തിനായെന്‍-
ഈ നിഷ്ക്രിയ ദേഹം തുടിക്കുന്നു 

ഓര്‍മ്മകളായി നീയെന്നില്‍ 
പെയ്യാതി രുന്നെങ്കില്‍
ഈ ദേഹമാം കൂടുവിട്ടു 
ഞാനും പറന്നകന്നേനെ

ഇനിയുമൊരു സന്ധ്യ 
ഇനിയുമൊരു പുലരി 
ഇനിയുമൊരു വസന്തം 
നിനക്കായിമാത്രം തേടുന്നു ഞാന്‍...

2 അഭിപ്രായങ്ങൾ:

  1. ഇനിയുമൊരു സന്ധ്യ
    ഇനിയുമൊരു പുലരി
    ഇനിയുമൊരു വസന്തം
    നിനക്കായിമാത്രം തേടുന്നു ഞാന്‍...good.

    മറുപടിഇല്ലാതാക്കൂ