ഇനിയെത്ര യാഗങ്ങള്‍
ഇനിയെത്ര യാഗാശ്വം
ഇനിയെത്ര പുത്രകാമേഷ്ടി
ഭാരതാംബക്കൊരു ധീരനാം പുത്രനായി
ഇനിയെത്ര നോമ്പുനാം നോക്കണം
അല്ലലില്ലാത്തൊരു ഭാവിയെ-
വാര്‍ക്കുവാന്‍ നമ്മളില്‍നിന്ന്
ഇനിയെത്ര രേക്തസാക്ഷികളുയരും
നെഞ്ഞിതില്‍ പോര്‍ക്കളം
തീര്‍ക്കുവാനണയുന്ന
യുവതയെ തേടിഞാനണയും
ഇനിയൊരു ധീരനെ
തൂക്കുമരം ജെയിപ്പതു-
കാണുവാനാകാതെ
ഇനി നമ്മളെന്നൊന്നുചേരും
പൊട്ടിച്ചെറിയുവിന്‍ രാഷ്ട്രീയചിന്തകള്‍
പൊട്ടിച്ചെറിയുവിന്‍ മതത്തിന്‍ ചങ്ങല
ചോരക്കു ചോര എന്നതുമറിയുവിന്‍
നമ്മുടെ ചോര കുടിച്ചു വളര്‍ന്നൊരീ
ഭരണയെന്ത്രത്തെ തന്‍-
ചോരയാല്‍ തുടച്ചുനീക്കുവാന്‍
ഇനിയെന്ന് പിറക്കും നീ ഭാരത പുത്രാ
നിന്‍ വഴികളില്‍ വെളിച്ചമേകാനായി
എന്‍ ചിന്തകള്‍ തന്‍ ചിത ഞാനിതാ തെളിക്കുന്നു
പോരിടം വാഴ്കനീ, യാഗാശ്വമാകുക നീ
ഒരു നവ ഭാരതം കെട്ടിപ്പടുക്കുക നീ
ആശംസ ആശംസ ആശംസകള്‍
ഒരു രെകതസാക്ഷിതന്‍ ആശംസകള്‍...


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ