2013 ജൂൺ 23, ഞായറാഴ്‌ച

പകല്‍ കിനാവുകള്‍ ...

പകല്‍ക്കിനാവുകള്‍ ഇന്നീ
സന്ധ്യയില്‍ പെയ്ത മഴയില്‍
കുതിര്‍ന്നുപോയീ മണ്ണിന്‍
മടിയില്‍ തലചായ്ച്ചുറങ്ങുന്നു...

വിത്തുകളായവ മുളക്കുവതും കാത്ത്
മഴയില്‍ കുതിര്‍ന്നു മരവിച്ച
വാകപ്പൂവുകള്‍ക്കിടയില്‍ ആരെയോ
തേടിത്തളര്‍ന്നിരുന്നുപോയി...

ഹൃദയരെക്തം നിറഞ്ഞൊഴുകിയ
പാതകളെ വാകപ്പൂവുകള്‍
വല്ലാതെ ചുവപ്പിച്ചു പുതച്ചിരുന്നു...
സിരകളില്‍ പ്രണയം തളര്‍ന്നിരുന്നു...

 നിണമൊഴുകിയ വഴികളില്‍ മഴ-
പെയ്യുകയാണ് പകല്‍ക്കിനാവ് പോലെ ...
നിണമൊഴുകുകയാണ് പ്രണയം പൂത്ത-
വാകതന്‍ പൂവിലെങ്ങും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ