2013 ജൂൺ 26, ബുധനാഴ്‌ച

കടം...

കടം കയറി മുച്ചൂടും മുടിഞ്ഞു... 
കവലയില്‍ കടക്കാരില്‍ ആരോ പറഞ്ഞു... 
കടം കയറി മുച്ചൂടും മുടിഞ്ഞു... 
ഞാനെന്‍റെ മനസ്സിനോടും പറഞ്ഞു... 
കടം കയറി മുച്ചൂടും മുടിഞ്ഞു... 

ജെന്മം തന്ന അച്ഛനമ്മമാരോട് 
ജെന്മം  കടപ്പെട്ടുപോയി 
മോഹം തന്ന് മരണം വരിച്ച 
കാമുകിയോട് മോഹങ്ങളൊക്കെയും 
എന്നേ കടപ്പെട്ടുപോയി... 

തോള്‍തന്ന് താങ്ങിനിന്ന സുഹൃത്തുക്കളോട് 
ശരീരവും കടപ്പെട്ടുപോയി 
സ്വപ്നങ്ങളൊക്കെയും മറക്കാന്‍ പഠിപ്പിച്ച 
ദൈവങ്ങളോടും കടപ്പെട്ടുപോയി 
സ്വപ്ന സഞ്ചാരിയാകാന്‍ കഴിയാതെ പോയി... 

മണ്ണില്‍ ലെയിക്കുവാന്‍ എന്‍-
ജീവനും കടപ്പെട്ടുപോയി 
വിണ്ണില്‍ അലയുവാനായി എന്‍-
ആത്മാവുമെന്നെ കടപ്പെട്ടുപോയി 
മരണം വരിക്കുവാന്‍ കടപ്പെട്ടുപോയി...

ഇനിയെന്തുനല്‍കും ഞാന്‍ പ്രിയസഖീ 
എന്‍ ജെന്മവും കര്‍മ്മവും എന്നേ-
ഞാന്‍ കടപ്പെട്ടുപോയി... 
നിന്‍  മോഹങ്ങളും പേറി 
എന്നെ മറന്നു ദൂരേക്ക്‌ പോകുക നീ... 

കടഭാരത്താല്‍ വേഗവും കുറഞ്ഞു... 
വാക്കുകളും ഇന്നാരോ കടമെടുക്കുന്നു... 
കടമെടുക്കാത്തത് ഒന്നുമാത്രം... 
എന്‍ നോവുകളും ചിന്തകളും...
എരിയാന്‍ തുടങ്ങുന്ന ചിതാഗ്നിയും... 
 

1 അഭിപ്രായം:

  1. നമ്മുടെ ജീവിതം പലരോടും കടപ്പെട്ടിരിക്കുന്നു
    നല്ല രചന ,ആശംസകള്‍

    മറുപടിഇല്ലാതാക്കൂ