2013 ജൂൺ 27, വ്യാഴാഴ്‌ച

ഒരു ചോദ്യം....!!!

പ്രളയപ്രദേശത്തേക്ക് മദാമ്മയും മോനും കൊടിവീശി അയച്ച സാധനങ്ങള്‍ എത്തേണ്ടിടത്ത് എത്തീല, മാത്രല്ല വണ്ടിയിലെ ഡ്രൈവര്‍മാര്‍ പട്ടിണി മാറ്റാന്‍ അതൊക്കെ വിറ്റും തുടങ്ങി...

------------------------------------------------------------------------------------

ഒന്ന് ചോദിച്ചോട്ടെ സോണിയാ ജീ... ( ജീ എന്ന് വിളിക്കുന്നത്‌ നിങ്ങളോടുള്ള ബഹുമാനം കൊണ്ടാണ് എന്ന് സ്വപ്നത്തില്‍ പോലും കരുതരുതേ... നിങ്ങളുടെ പേരിനുപിന്നില്‍ കൂട്ടിക്കെട്ടിയ ഒരു നാമം ഉണ്ടല്ലോ... "ഗാന്ധി" അതിനെയാണ് ഞാന്‍ ബഹുമാനിച്ചത്... )

പത്ര ദ്രിശ്യ മാധ്യമങ്ങള്‍ക്ക്‌ വിരുന്നൊരുക്കാന്‍ മാത്രം, ഒരുപക്ഷെ ഒരു വാര്‍ത്തക്ക് വേണ്ടി മാത്രം ഇങ്ങിനെ ഒരു കാര്യം ചെയ്യുമ്പോള്‍ നിങ്ങളെ വിശ്വസിച്ച് അതില്‍ പങ്കെടുത്ത പതിനായിരക്കണക്കിന് ചാരിറ്റി പ്രവര്‍ത്തകരെ നിങ്ങള്‍ വഞ്ചിക്കുകയാണ് ചെയ്തത്, ഇതൊക്കെ എന്തിന് വേണ്ടി...???

പൊതുജനം എന്ന കഴുതകളെ വിഡ്ഢിവേഷം കെട്ടിക്കാനോ...???

അതോ കയ്യിട്ടുവാരി കൊതി തീരാതെ പട്ടിണിയെക്കാളെറെ മരണഭയത്താല്‍ കഴിയുന്ന ഒരുകൂട്ടം ഇരുകാളികളെ വിറ്റ് കീശ വീര്‍പ്പിക്കാനോ...???



ഇനിയും അധികനാള്‍ പൊതുജനത്തെ കഴുതകളാക്കി പള്ള വീര്‍പ്പിക്കാം എന്ന് കരുതണ്ട, നിങ്ങളുടെ നിഴലിനോട് കൂടി നിങ്ങള്‍ മറുപടി പറയേണ്ട കാലം വിദൂരമല്ല... കാരണം ആ നിഴല്‍ വീഴുന്നത് ഭാരതത്തിലാണ്... സ്വാതന്ത്ര്യത്തെക്കാള്‍ വലുതല്ല ജീവന്‍ എന്ന്‍ ഉറക്കെ വിളിച്ചുപറഞ്ഞു മരണം വരിച്ചു ഞങ്ങള്‍ക്കായി സ്വാതന്ത്ര്യം നേടിത്തന്ന ഒരുകൂട്ടം പുണ്ണ്യാത്മാക്കള്‍ ഉറങ്ങുന്ന മണ്ണ്....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ