2013 ജൂലൈ 6, ശനിയാഴ്‌ച

കാത്തിരിപ്പ്‌...

ആശുപത്രി കെട്ടിടത്തിന്റെ രൂക്ഷഗന്ധം 
അടക്കിപ്പിടിച്ച് സംസാരിക്കുന്ന ആശുപത്രി ജീവനക്കാര്‍ 
കാത്തിരിപ്പിന്റെ ദിനരാത്രങ്ങള്‍ 
വല്ലാത്ത മടുപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു 

പുറത്തെങ്ങോ മാവിന്‍ ചില്ലയില്‍ 
മാമ്പഴങ്ങള്‍ക്ക് ചുറ്റും കലപിലകൂട്ടുന്ന 
ഇണക്കുരുവികളുടെ വൃത്തികെട്ട ശബ്ദം-
മാത്രം ഇടക്കിടക്ക്‌ ഉയര്‍ന്നു കേള്‍ക്കുന്നു 

അപരിചിതരാരൊക്കെയോ വന്നുകണ്ടു മടങ്ങുന്നു 
വേദനയോടെ എന്നെനോക്കി ആശ്വാസത്തോടെ മടങ്ങുന്നു 
ഈച്ചകളെന്നെ വല്ലാതെ ശല്ല്യംചെയ്യുന്നു 
അതിനെ കയ്യുയര്‍ത്തി ആട്ടിയോടിക്കാന്‍ ഇവിടാരുമില്ലേ... 

നോവുകള്‍ പെയ്തിറങ്ങിയ മനസ്സിലും ശരീരത്തിലും 
മരവിപ്പുകള്‍ മാത്രം ബാക്കി നില്‍ക്കുന്നു 
വൃത്തികെട്ട ചിതലുകളും പുഴുക്കളും-
എന്‍റെ മാംസം തേടി യാത്ര തുടങ്ങുന്നു... 

സര്‍ക്കാരാശുപത്രിയിലെ മോര്‍ച്ചറിത്തിണ്ണയില്‍ 
എത്രനാളായി ഇങ്ങിനെ കാത്തുകിടക്കുന്നു 
കാണാതായവരുടെ ബന്ധുമിത്രാദികള്‍ 
വന്നുകണ്ടു മടങ്ങുവാന്‍ ഇനിയുമേറെ... 

മടുപ്പുതോനുന്ന ഈ കാത്തിരിപ്പ്‌ 
മുനിസിപ്പാലിറ്റി വണ്ടി വരുന്നതും കാത്ത്
സര്‍ക്കാരാശുപത്രി മോര്‍ച്ചറിത്തിണ്ണയില്‍ 
എത്രനാളായിഇങ്ങിനെ കാത്തുകിടക്കുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ