ഇന്നെന്‍ നിദ്രയില്‍
കടന്നുവന്ന ഇത്തിരികുഞ്ഞന്‍
ഓര്‍മ്മകള്‍ക്കെന്റെ രക്തത്തിന്‍
ഗന്ധമായിരുന്നു, മനം മടുക്കും ഗന്ധം
ആരോടും പങ്കുവെക്കാത്ത,
ഉള്ളിലെ കനലായി വളര്‍ന്ന,
ഓര്‍മ്മകള്‍ എന്നെനോവിച്ചിരുന്നു
ഇന്നവ മരണതുല്ല്യവും
ഓര്‍ക്കാന്‍ മറന്നുപോയ-
ഇത്തിരികുഞ്ഞന്‍ ഓര്‍മ്മകള്‍
അവയെന്നെ മറവിയുടെ-
ആഴങ്ങളിലേക്ക് വലിച്ചിഴച്ചു
ഇടയിലെവിടെയോ വര്‍ത്തമാന-
പ്രതീക്ഷയാം നൂല്‍ത്തുമ്പില്‍
കുടുങ്ങി രക്ഷപ്പെടുവാന്‍
കിവാവുകള്‍ നെയ്തുകൂട്ടി
എപ്പോഴോ തെറിച്ചുവീണത്
നിദ്രാ വിഹീനങ്ങളായ
യാധാര്‍ത്ത്യങ്ങളുടെ കൂനയില്‍ ,
വര്‍ത്തമാന പടുകുഴിയില്‍
രക്തഗന്ധം നിഴലിക്കുന്ന
വര്‍ത്തമാന പടുകുഴികളില്‍ നിന്നും-
മറവികളിലേക്ക് ഒരു യാത്രപോകാന്‍
വീണ്ടുമൊരു ദേശാടനം...
ഓര്‍മ്മകള്‍ക്ക് ചിറകുമുളക്കുവതും കാത്ത്
മറവികളുടെ ആഴങ്ങളെ കിനാവുകണ്ട്
നിദ്രയാം മരണത്തെ പുല്‍കുവാന്‍
വീണ്ടുമൊരു ദേശാടനം....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ