പടവുകളുടഞ്ഞ ആല്‍ത്തറ ത്തിണ്ണയില്‍
ആകാശം നോക്കി മലര്‍ന്നുകിടക്കുന്ന,
നെടുവീര്‍പ്പുകള്‍ മാത്രം ബാക്കിയായ-
ദേവ ബിംബം, ഒരു ഭിക്ഷാം ദേഹിയെപോല്‍
പൊട്ടിപ്പൊളിഞ്ഞ മനസ്സില്‍
മോഹഭംഗങ്ങള്‍ കുത്തിനിറച്ച്
മുള്ളുകള്‍ ചവിട്ടിമെതിച്ചെത്തിയത്
പ്രാണന്‍വെടിഞ്ഞ ദേവന് മുന്നില്‍
ശിലാബിംബത്തിന് മീതെ
ഇഴഞ്ഞിറങ്ങുന്ന കരിനാഗം-
എന്നെനോക്കിയെന്തിനോ
നെടുവീര്‍പ്പിടുന്നു, പിന്നെ പതിയെ മടക്കം...
സര്‍പ്പദംശനമേറ്റ കാലുകളില്‍ നിന്നും
പതിയെ കാര്‍വര്‍ണ്ണം അരിച്ചുകയറുന്നു
ചിന്ത നശിച്ച് ചിതലുപിടിച്ച മനസ്സില്‍
മലര്‍ന്നുകിടക്കുന്ന ദേവബിംബം മാത്രം...
മണ്ണിതില്‍ തളര്‍ന്നുവീണു, ജെനിച്ചു വീണപോല്‍
തലയുയര്‍ത്തി ഇഴഞ്ഞു നീങ്ങുന്നു കരിനാഗം...
ഒരുപിടിമണ്ണ് മുറുകെ പിടിച്ചു, മാറോട് ചേര്‍ത്തു...
ആറടി മണ്ണില്ലാത്തവന്റെ രോദനം...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ