പാപഭാരത്താലെന്‍ ശിരസ്സിന്ന്‍
ഭൂമിയെ പുല്‍കുവാന്‍ വെമ്പല്‍കൊള്ളുന്നു...
സമ്പത്തിന്‍ മേലങ്കിയണിഞ്ഞൊരു-
ഭ്രാന്തനെന്‍ സോദരനെ
ജീവശ്ശവമാക്കി പിന്നെ-
സമ്പത്തെറിഞ്ഞു തലയുടച്ചവന്റെ-
ചിതയിലഹങ്കാര നൃത്തമാടുന്നു...
അവനു രെക്ഷകരായ്
കൊടിപിടിക്കുന്ന കോമരങ്ങള്‍
ഉണ്ടചോറിനു നന്ദികാട്ടുന്നു...
പൊതുജനം പലവിധം
കണ്ണുനീര്‍ വറ്റിയോര്‍
ആ ചിതയണയുംമുന്‍പേ-
വിധവയുടെമാറില്‍ കണ്ണെറിയുന്നു...
മുഖപുസ്ത്തകത്താളുകളെങ്ങും
അനുശോചന,മാക്രോശങ്ങളാല്‍നിറയുന്നു...
ചങ്കുപൊട്ടിക്കരയുന്ന വിധവയുടെ
കണ്ണുനീരൊപ്പാന്‍ തന്‍കരങ്ങള്‍മാത്രം...
ഇനി കുനിയുക ശിരസ്സേ-
നീ ഭൂമിയോളം...
സംസ്ക്കാരവും ആദര്‍ശവും-
ഇനിയെന്നും തുലയട്ടെ...
ക്ഷമിക്കുക നീ സോദരാ-
ഈ ഭൂമിയില്‍ പിറന്നതിന്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ