മണലില്‍ പതിഞ്-
കാല്‍പ്പാടുകള്‍തേടി ഒരു യാത്ര...
മാഞ്ഞുതുടങ്ങിയ കാല്‍പ്പാടുകള്‍ തേടി-
അടയാളങ്ങള്‍ ഇല്ലാതെ ഒരു യാത്ര...
നുരഞ്ഞുപൊന്തുന്ന തിരമാലകള്‍
കാല്‍ച്ചുവട്ടിലെ മണ്ണുവരെ-
കവര്‍ന്നെടുക്കുന്നു,
കാലത്തിനെ പോലെ...
പിന്നിലേക്ക് നടക്കുമ്പോള്‍
പരിചിത മുഖങ്ങള്‍
സമയം കൊല്ലികള്‍ആകാറില്ലല്ലോ...
പിതൃദര്‍പ്പണംനടത്തി
കടലിലെറിഞ്ഞ,പകുതിയെരിഞ്ഞ
അസ്ഥിച്ചീളുകള്‍ മാത്രമെന്നെ തിരിച്ചറിയുന്നു...
ആഴിയുടെ ആഴങ്ങളിലിരുന്നവ
കിനാവുകള്‍ കാണുന്നുണ്ടാകണം...
ഓര്‍മ്മകള്‍ അപരിചിതരെ പോലെ
മുന്നിലേക്ക് മാഞ്ഞു മറയുന്നു...
ഓര്‍മ്മകളുടെ ഇടയില്‍ നിന്നും
ഒരുപിടി വാകപ്പൂവുകള്‍-
എന്‍റെ കാല്‍പ്പാടുകളിലേക്ക്...
ആ വാകപ്പൂവുകള്‍ക്കിടയിലെങ്ങോ നിന്ന്-
ബന്ധനമില്ലാതെ തിളങ്ങുന്നൊരു-
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ താലിച്ചരട്...
ആ താലിച്ചരടെന്‍റെ ചിന്തകളെ-
വരിഞ്ഞു മുറുക്കുന്നു...
ദിശ തെറ്റിയ യാത്ര-
ആഴിതന്‍ മധ്യത്തിലേക്ക്...
കനമില്ലാത്ത കാല്‍പ്പാടുകള്‍
അടയാളങ്ങള്‍ അവശേഷിപ്പിക്കാതെ-
മറ്റാരുടെയോ കാല്‍പ്പാടുകള്‍ തേടി...
ആഴിയില്‍ യാത്ര തുടങ്ങുന്നു...
കാല്‍പ്പാടുകള്‍തേടി ഒരു യാത്ര...
മാഞ്ഞുതുടങ്ങിയ കാല്‍പ്പാടുകള്‍ തേടി-
അടയാളങ്ങള്‍ ഇല്ലാതെ ഒരു യാത്ര...
നുരഞ്ഞുപൊന്തുന്ന തിരമാലകള്‍
കാല്‍ച്ചുവട്ടിലെ മണ്ണുവരെ-
കവര്‍ന്നെടുക്കുന്നു,
കാലത്തിനെ പോലെ...
പിന്നിലേക്ക് നടക്കുമ്പോള്‍
പരിചിത മുഖങ്ങള്‍
സമയം കൊല്ലികള്‍ആകാറില്ലല്ലോ...
പിതൃദര്‍പ്പണംനടത്തി
കടലിലെറിഞ്ഞ,പകുതിയെരിഞ്ഞ
അസ്ഥിച്ചീളുകള്‍ മാത്രമെന്നെ തിരിച്ചറിയുന്നു...
ആഴിയുടെ ആഴങ്ങളിലിരുന്നവ
കിനാവുകള്‍ കാണുന്നുണ്ടാകണം...
ഓര്‍മ്മകള്‍ അപരിചിതരെ പോലെ
മുന്നിലേക്ക് മാഞ്ഞു മറയുന്നു...
ഓര്‍മ്മകളുടെ ഇടയില്‍ നിന്നും
ഒരുപിടി വാകപ്പൂവുകള്‍-
എന്‍റെ കാല്‍പ്പാടുകളിലേക്ക്...
ആ വാകപ്പൂവുകള്‍ക്കിടയിലെങ്ങോ നിന്ന്-
ബന്ധനമില്ലാതെ തിളങ്ങുന്നൊരു-
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ താലിച്ചരട്...
ആ താലിച്ചരടെന്‍റെ ചിന്തകളെ-
വരിഞ്ഞു മുറുക്കുന്നു...
ദിശ തെറ്റിയ യാത്ര-
ആഴിതന്‍ മധ്യത്തിലേക്ക്...
കനമില്ലാത്ത കാല്‍പ്പാടുകള്‍
അടയാളങ്ങള്‍ അവശേഷിപ്പിക്കാതെ-
മറ്റാരുടെയോ കാല്‍പ്പാടുകള്‍ തേടി...
ആഴിയില്‍ യാത്ര തുടങ്ങുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ