വിപ്ലവമാണ്...
നാട്ടിലെങ്ങും വിപ്ലവം...
കൊടിയ ദാരിദ്ര്യത്തിലും
നാട്ടിലെങ്ങും പണക്കൊഴുപ്പിന്‍റെ
വിപ്ലവം...
നരാധമന്മാരുടെ
പാദസേവചെയ്യുന്നവരുടെ-
എച്ചില്‍ തിന്നുന്ന വിപ്ലവം...
അഴിമതിയുടെ
കോട്ട കൊത്തളങ്ങളില്‍
കാവല്‍നില്‍ക്കുന്ന വിപ്ലവം...
പെണ്ണിനെ
ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ
പ്രാപിക്കാന്‍ വെമ്പുന്ന
വിപ്ലവം...
മാനം വിറ്റ പെണ്ണിന്‍റെ
ചേലക്ക് തീകൊളുത്തി-
ചുട്ട മാംസം ഭക്ഷിക്കുന്ന
സദാചാര വിപ്ലവം...
ഇനി ഞാനുമെന്‍
വിപ്ലവം തുടങ്ങുന്നു...
അനീതി കണ്ടാല്‍
അറച്ചടയുന്നോരെന്‍ മിഴികളെ
അന്ധകാരത്തിന്‍റെ പച്ചിരുമ്പ്-
പഴുപ്പിച്ച് നിദ്രയിലേക്കാഴ്ത്തുന്ന
വിപ്ലവം...
അട്ടഹാസ്സങ്ങളുടെ
ഞെരിപ്പോട് കൊണ്ടെന്‍റെ
നാവരിയുന്ന വിപ്ലവം...
ഒടുവില്‍, മതഭ്രാന്തിന്‍റെ
വാളുകൊണ്ടെന്‍റെ
ഹൃദയഭിത്തികള്‍ തുരക്കുന്ന
വിപ്ലവം...
നാട്ടിലെങ്ങും വിപ്ലവം...
കൊടിയ ദാരിദ്ര്യത്തിലും
നാട്ടിലെങ്ങും പണക്കൊഴുപ്പിന്‍റെ
വിപ്ലവം...
നരാധമന്മാരുടെ
പാദസേവചെയ്യുന്നവരുടെ-
എച്ചില്‍ തിന്നുന്ന വിപ്ലവം...
അഴിമതിയുടെ
കോട്ട കൊത്തളങ്ങളില്‍
കാവല്‍നില്‍ക്കുന്ന വിപ്ലവം...
പെണ്ണിനെ
ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ
പ്രാപിക്കാന്‍ വെമ്പുന്ന
വിപ്ലവം...
മാനം വിറ്റ പെണ്ണിന്‍റെ
ചേലക്ക് തീകൊളുത്തി-
ചുട്ട മാംസം ഭക്ഷിക്കുന്ന
സദാചാര വിപ്ലവം...
ഇനി ഞാനുമെന്‍
വിപ്ലവം തുടങ്ങുന്നു...
അനീതി കണ്ടാല്‍
അറച്ചടയുന്നോരെന്‍ മിഴികളെ
അന്ധകാരത്തിന്‍റെ പച്ചിരുമ്പ്-
പഴുപ്പിച്ച് നിദ്രയിലേക്കാഴ്ത്തുന്ന
വിപ്ലവം...
അട്ടഹാസ്സങ്ങളുടെ
ഞെരിപ്പോട് കൊണ്ടെന്‍റെ
നാവരിയുന്ന വിപ്ലവം...
ഒടുവില്‍, മതഭ്രാന്തിന്‍റെ
വാളുകൊണ്ടെന്‍റെ
ഹൃദയഭിത്തികള്‍ തുരക്കുന്ന
വിപ്ലവം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ