ഞാനും എന്റെ കിനാവുകളും
യാത്ര പോവുകയാണ്...
നീലവെളിച്ചം വിരിയുന്ന-
മലമടക്കുകള്‍ തേടി...
സ്വപ്നമഞ്ഞാല്‍ മൂടപ്പെട്ട
ഉറ്റവര്‍ ഉറങ്ങുന്ന താഴ്വരകള്‍തേടി...
തിരിഞ്ഞുനോക്കുവാന്‍
എനിക്ക്അറപ്പാണ്...
നിന്നെ വഞ്ചിച്ച ഞാനും,
എന്നെ വഞ്ചിച്ച നീയും
പിന്‍വിളികളുമായി ദൂരത്തെങ്ങോ
കാത്തുനില്‍ക്കുന്നു...
പരസ്പരം വഞ്ചിക്കപ്പെട്ടമനസ്സുകള്‍
കാടുകയറി,മലകയറി -
നിറക്കൂട്ടുകള്‍ക്ക്പിടിനല്‍കാതെ
ഒരേരേഖയുടെ ഇരുപുറങ്ങളായ്
പാലായനംതുടരുന്നു...
ഇനിയും ഏറെദൂരം നടക്കാനുണ്ട്
നിനക്കായ് സൂക്ഷിച്ച
കിനാവുകളും പേറി...
നീലവെളിച്ചം വിരിയുന്ന
മലമടക്കുകള്‍ തേടി...
യാത്ര പോവുകയാണ്...
നീലവെളിച്ചം വിരിയുന്ന-
മലമടക്കുകള്‍ തേടി...
സ്വപ്നമഞ്ഞാല്‍ മൂടപ്പെട്ട
ഉറ്റവര്‍ ഉറങ്ങുന്ന താഴ്വരകള്‍തേടി...
തിരിഞ്ഞുനോക്കുവാന്‍
എനിക്ക്അറപ്പാണ്...
നിന്നെ വഞ്ചിച്ച ഞാനും,
എന്നെ വഞ്ചിച്ച നീയും
പിന്‍വിളികളുമായി ദൂരത്തെങ്ങോ
കാത്തുനില്‍ക്കുന്നു...
പരസ്പരം വഞ്ചിക്കപ്പെട്ടമനസ്സുകള്‍
കാടുകയറി,മലകയറി -
നിറക്കൂട്ടുകള്‍ക്ക്പിടിനല്‍കാതെ
ഒരേരേഖയുടെ ഇരുപുറങ്ങളായ്
പാലായനംതുടരുന്നു...
ഇനിയും ഏറെദൂരം നടക്കാനുണ്ട്
നിനക്കായ് സൂക്ഷിച്ച
കിനാവുകളും പേറി...
നീലവെളിച്ചം വിരിയുന്ന
മലമടക്കുകള്‍ തേടി...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ