2015 മാർച്ച് 6, വെള്ളിയാഴ്‌ച

പുനര്‍ജനി...

എന്‍റെ പുനര്‍ജന്മത്തില്‍
ഞാനൊരു തൊട്ടാവാടി ചെടിയായ്
പുനര്‍ജനിക്കും...
 
പറയാന്‍ മറന്ന വാക്കുകളെ
ഞാനെന്‍ ശരീര മൂടുന്ന
മുള്ളുകളായി മാറ്റിയെഴുതും...
 
ആ മുള്ളുകൊണ്ട് ചോരപൊടിയുന്ന
മനുഷ്യനെ നോക്കി
ഞാന്‍ അട്ടഹസിക്കും...
 
എന്‍റെനഷ്ട്ടസ്വപ്നങ്ങളെ
ഗന്ധമില്ലാത്ത, വര്‍ണ്ണമില്ലാത്ത
പൂവുകളായി ഞാന്‍ വരച്ചുവെക്കും...
 
എന്റെ പൂവുകളെ
പുല്‍കാന്‍ മടിക്കുന്ന
ശലഭങ്ങളെ ഞാന്‍ പരിഹസിക്കും...
 
സ്നേഹസ്പര്‍ശം നല്‍കാന്‍-
എത്തുന്ന കരങ്ങളെ ഞാനെന്‍റെ
കണ്ണുകള്‍ പൂട്ടി, ദൂരെക്കാട്ടിപ്പായിക്കും... 
 
എന്‍റെ മഴമെഖങ്ങള്‍
ചൊരിയുന്ന സ്നേഹ സന്ദേശം
തലയുയര്‍ത്തി ഞാന്‍ ഏറ്റുവാങ്ങും...
 
ഒടുവിലൊരു നാല്‍ക്കാലിക്ക്‌
ഇരയാവുന്നതുവരെ തലയുയര്‍ത്തി
ഞാനീ ഭൂമിയില്‍ വാഴും...
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ