പ്രണയമൊരു നൊമ്പരം
മനസ്സിനുള്ളിലെ നൊമ്പരം
മറക്കുവാന്‍ കഴിയാത്ത നൊമ്പരം
മിഴികളിലാര്ദ്രമീ നൊമ്പരം
ഓര്‍ക്കുവാന്‍ കൊതിക്കുന്ന നൊമ്പരം
മായ്ച്ചാലും മായാത്ത നൊമ്പരം
കാത്തിരിപ്പിന് ഓര്‍മ്മകളില്‍
ഓര്‍മ്മകള്‍തന്‍ പൂവനിയില്‍
പാടിയ പാട്ടിന് ഈരടിയില്‍
വിരിയും പൂവിന് ഇതളുകളില്‍
ഒഴുകും പുഴതന്‍ ചിരികളിലും
കരയും മഴതന്‍ തേങ്ങലിലും
നോവും മനസ്സിലെ പൂവുകളായി
പൂവിന്നുള്ളിലെ തേന്‍കണമായി
തേന്‍ തേടും പൊന്‍ വണ്ടുകളായി
വണ്ടിന് ചുണ്ടിലെ പുഞ്ചിരിയായി
ഇന്നീ പ്രണയം മാറുന്നു...
നോവുകള്‍ മാത്രം തേടുന്നു....
ഇപ്പോളെങ്കിലും സത്യം നീ പറഞ്ഞല്ലോ നന്നായി
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനോവുകള് മാത്രം......otuvil.
മറുപടിഇല്ലാതാക്കൂ