2011 ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

ചിന്തകള്‍



ഇതെന്‍ മനസ്സല്ലെന്‍ ഹൃദയമല്ല...
തിളങ്ങുന്നൊരോര്‍മയില്‍
വാടാതെ സൂക്ഷിച്ചൊരു-
നീലക്കുറിഞ്ഞി പൂവുമല്ല...

ഇതെന്‍ വാക്കല്ല വരികളല്ല...
കത്തുന്ന കരളിന്‍റെ വേദനയല്ല...
എരിയുന്ന ഭൂമിതന്‍ തപവുമല്ല...
വിടരാത്ത പൂവിന്‍റെ മണവുമല്ല...

ഇതെന്‍ വിയര്‍പ്പല്ലെന്‍ ചോരയല്ല...
ഉടഞ്ഞുപോയൊരു സത്യത്തിന്‍ നേരുമല്ല...
അമ്മതന്‍ കണ്ണില്‍നിന്നടരും 
ചുടു ശാപ ബാഷ്പമല്ല...

ഇതെന്‍ നേരല്ല നെറിയുമല്ല...
പട്ടിണിയാലൊടുങ്ങുന്ന
നിഷ്ക്കളങ്ക ബാല്യത്തിന്‍ നോവുമല്ല...
ഇതു സ്വപ്നമല്ല സ്വപ്ന വചനവുമല്ല...

ഇതെന്‍ ചിന്തകള്‍, ഭ്രാന്തമാമെന്‍ ചിന്തകള്‍...
ചിന്തികുവാന്‍ ഞാന്‍ യുഗ പുരുഷനല്ല...
അനീതിയമര്‍ത്താന്‍ വന്നൊരു 
ധര്‍മ്മ പ്രതി പുരുഷനുമല്ല...

ഇതെന്‍ മനസ്സല്ല ഹൃദയമല്ല...
ഇതെന്‍ വാക്കല്ല വരികളല്ല...
ഇതെന്‍ വിയര്‍പ്പല്ല ചോരയല്ല...
ഇതെന്‍ ചിന്തകള്‍, ഭ്രാന്തമാമെന്‍ ചിന്തകള്‍...

2 അഭിപ്രായങ്ങൾ: