2015 നവംബർ 13, വെള്ളിയാഴ്‌ച

തിരിച്ചുപോക്ക്....




അവസ്സാന ശ്വാസവും നിലച്ച്
ഓര്‍മ്മകളെ തിരയാതെ,
ഓര്‍മ്മകളില്‍ മാത്രമൊളിച്ച്
ഒരു തണുത്തുറഞ്ഞ പഞ്ഞിക്കെട്ടുപോലെ
എനിക്കുറങ്ങണം....

ആരും കടപ്പാടിന്‍റെ മണ്ണ്
എന്‍റെ മേല്‍ വര്ഷിക്കരുത്...
എന്‍റെ ശരീരം
മണ്ണറകളിലേക്ക് ഇറക്കിവെച്ച്
ചീഞ്ഞളിയാന്‍ ഇടവരരുത്...
ഒരു പിടി അഗ്നിയാല്‍ എനിക്ക്,
ശാപമോക്ഷം നല്‍കുക...
എന്‍റെ മേഖങ്ങളിലേക്ക്
ഒരു തിരിച്ചുപോക്ക്...
 

1 അഭിപ്രായം: