കടം കയറി
മുച്ചൂടും മുടിഞ്ഞു,
അച്ഛനൊരു വഴികണ്ടിട്ടുണ്ട്....
പ്രായമായ പെണ്മക്കള്‍
നാലുണ്ട് വീട്ടില്‍
അവിവാഹിതരായി,
അച്ഛനൊരു വഴി കണ്ടിട്ടുണ്ട്....
കൊയ്തും നിലച്ചു,
പാടവും വരണ്ടു,
മഴ നാട് മറന്ന മട്ടാണ്,
അച്ഛനൊരു വഴി കണ്ടിട്ടുണ്ട്....
അരവയര്‍ മാറി,
മുഴു വയറായി
എന്നും വൃതമാണ്...
അച്ഛനൊരു വഴികണ്ടിട്ടുണ്ട്...
തെക്കേ പറമ്പിലെ
മൂവാണ്ടന്‍ മാവില്‍
ചേലകള്‍ പാറി ക്കളിക്കുന്നുണ്ട്...
ചേലക്ക് കീഴെ,
ഭാരമില്ലാത്ത ആത്മാവുകള്‍...
നിറം വറ്റിയ,
വയറൊട്ടിയ,
വെറും ആത്മാവുകള്‍....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ