2011 ജൂലൈ 9, ശനിയാഴ്‌ച

ശാന്തി ഗീതം

ഒരു കുഞ്ഞു കര്‍പ്പൂരമായിന്നുഞാന്‍ 
എരിഞ്ഞടങ്ങുന്നതീ ഭൂവിതില്‍...
ഒരു കുഞ്ഞു വെളിച്ചം നല്കുവാനയാല്‍ 
കറ പുരന്‍ണ്ടൊരീ ഭൂമിയ്ക്കൊരു കുഞ്ഞു-
വെളിച്ചം നല്‍കുവാനായി മാത്രം...
ഇരുളടഞൊരീ വഴിത്താരകള്‍, 
പുകച്ചുരുളുകള്‍ മറക്കുമീ ആകാശ മണ്ഡലം...
സത്യത്തിനു മേലെന്നും കണ്ണടക്കുമീ- 
വിധികര്‍ത്താക്കളും അവരുടെ മൌനവും...
ഇന്നീ ഭൂമിക്കു വേളിച്ചമേകനായി
അറുത്തീടുക എന്‍ ശിരസ്സും കൈകളും...
എരിച്ചീടുക അവയും ചിതയില്‍ വെച്ച്...
ആ അഗ്നിയാല്‍ ഭൂമിയ്ക്ക് വെളിച്ചമേകൂ...
ഇരുണ്ടൊരീ ഭൂമിയ്ക്ക് വെളിച്ചമെകൂ... 
എന്‍ കണ്ണുകളൊന്നു നിരഞ്ഞുവെന്നാല്‍ 
നീയോര്‍ക്കുക... അതെന് വേദനയാലല്ല...
അതീ ഭൂമിക്കുമേലെന്‍ ശുദ്ധികലശശം...
സ്വയമുരുകുമീ കര്പ്പൂരത്തിന്‍ 
മോഹന്ഗ്നി ഗ്വാലകള്‍ തീര്‍ക്കുമൊരു 
ശുദ്ധികലശശം, ശാന്തിയ്ക്ക്  വേണ്ടിയെന്‍ ബെലിദാനം...
ഇനിയീ ഭൂമിക്കു ശാന്തിയേകൂ...     

2 അഭിപ്രായങ്ങൾ:

  1. ഒരു കുഞ്ഞു കര്‍പ്പൂരമായിന്നുഞാന്‍

    എരിഞ്ഞടങ്ങുന്നതീ ഭൂവിതില്‍...nannayittundu abhi iniyum ezhuthu ellavidha aashamsakalum

    മറുപടിഇല്ലാതാക്കൂ