2011 ജൂലൈ 13, ബുധനാഴ്‌ച

ബാക്കി...



തേടുന്ന കണ്ണുകളില്‍ തേങ്ങലുകള്‍ ബാക്കി...
തുടിക്കുന്ന നെഞ്ചിതില്‍ വേദനകള്‍ ബാക്കി...
ഏകനാമെന്നില്‍ ഓര്‍മ്മകള്‍ ബാക്കി...
പെയ്യാതെ പെയ്തൊരാ മഴയിന്നു ബാക്കി...
വണ്ടിനെ തേടും പൂവിനു ബാക്കി....
ചിറകുകളറ്റൊരു ശലഭങ്ങള്‍ ബാക്കി...
സൂര്യകാന്തിയെ തേടും സൂര്യനും ബാക്കി...
മഴയില്‍ കുതിരാന്‍ കൊതിക്കുമീ ഭൂമിയും ബാക്കി...
ശാന്തിതേടുമെന്‍ ആത്മാവും ബാക്കി... 
മണ്ണിതില്‍ ചോരചിന്തുമീ പോര്‍ക്കാലം ബാക്കി...
പശിയാലലയുന്ന ബാല്യങ്ങള്‍ ബാക്കി...
ശിലയിലുറങ്ങുന്ന ദൈവങ്ങള്‍ ബാക്കി...
ഒടുങ്ങുന്ന പകലിതില്‍ നോവുകള്‍ ബാക്കി...
ഒരു ഗ്രാമത്തിന്‍ ഓര്‍മ്മകള്‍ എന്നുള്ളില്‍ ബാക്കി...
മോഹങ്ങലെന്നും മണ്ണിതില്‍ ബാക്കി...
മോഹമാമെന്നില്‍ മോഹവും ബാക്കി...   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ