2011 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

കാഴ്ച



പാലകള്‍ പൂക്കാത്ത കാവുകള്‍ കണ്ടുഞാന്‍...
ചേതന യറ്റൊരു വിഗ്രഹം കണ്ടുഞാന്‍...
മോഹങ്ങളറ്റൊരു പ്രകൃതിയെ കണ്ടുഞാന്‍...
ആക്രോശമേന്തും മര്‍ത്യനെ കണ്ടുഞാന്‍...
വറ്റി വരളുന്ന പുഴയുടെ വേദന-
അറിയാതെ എരിയും സൂര്യനെ കണ്ടുഞാന്‍...
കൂടുകൂട്ടുവാന്‍ തണലതൊന്നില്ലാതെ-
പാറിത്തളരുന്ന പക്ഷിയെ കണ്ടുഞാന്‍...
പടവുകളുടഞൊരീ അമ്പലക്കുളമിതില്‍-
ആറാട്ടിനിറങ്ങും ദേവനെ കണ്ടുഞാന്‍...
ആകാശമുകളില്‍ പാറിപ്പറക്കുന്ന-
രേക്ത ദാഹിയാം കഴുകനെ കണ്ടുഞാന്‍... 
കുന്നുകളൊക്കെയും വെട്ടിനിരതുന്ന-
മര്‍ത്ത്യന്റെ മോഹന സ്വപ്‌നങ്ങള്‍ കണ്ടുഞ്ഞാന്‍...
ഓടിയോളിയ്ക്കാന്‍ പുറ്റുകളില്ലാത്ത-
നാഗത്താന്മാരുടെ രോദനം കേട്ടുഞാന്‍...
കാറ്റിലുലയുമീ പടു വൃക്ഷത്തെ നോക്കി-
പല്ലിളിക്കുമീ എന്ത്രകൈകള്‍ കണ്ടുഞാന്‍...
തലചായ്ക്കുവാനുള്ളൊറാറടി മണ്ണിനായി-
അന്ന്യോന്ന്യം കൊല്ലുന്ന മര്‍ത്യനെ കണ്ടുഞാന്‍...
വിദ്യയെന്ന രണ്ടക്ഷരത്തിനായി-
ചുമടെടുക്കുന്ന ബാല്യങ്ങള്‍ കണ്ടുഞാന്‍...
അറവുമൃഗങ്ങളെപ്പോല്‍ ചത്തോടുങ്ങുമീ-
പിഞ്ചു പെണ്‍ ഭ്രൂണങ്ങള്‍ കണ്ടുഞാന്‍...
കന്നുനീരൂട്ടി വളര്‍ത്തിയോരമ്മയെ-
വൃദ്ധസദനങ്ങള്‍  ഏറ്റുവാങ്ങുവത് കണ്ടുഞാന്‍...
കണ്ടതില്ലിതീ ഭൂമിയില്‍ ഞാന്‍-
സ്നേഹവും, കരുണ തുടിക്കുമൊരു മനസ്സും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ