കാണുന്നു ഞാനെന്‍ ജെനനവും മരണവും
സന്ധ്യയും തോഴിയും കേഴുന്നതുമറിയുന്നു
ഞാനിന്നു മടങ്ങുവതെന്‍ ജെനനിതന്‍ കരങ്ങളില്‍...
ഇനിയെന്റെ കനവില്‍ നിറവുമില്ല...
പാലൊളി തൂകുമാ സന്ധ്യയുമില്ല...
ഇന്നു ഞാനേകനായി, സന്ധ്യയും ഏകയായി...
ഞാനെന്റെ മരണവും ഏറ്റുവാങ്ങി...
കനവുതന്‍ ഭാരവും താഴെവെച്ചു...
ആകാശമുകളിലെ മേഘമായി ഞാനിന്നു...
സന്ധ്യയെ പുണരുന്ന കാര്‍മേഘമാകുന്നു...
മഴയിലാ കാറ്റിലും ഞാനിന്നുമേകനായി...
നിറയുന്നോരെന്‍ കണ്ണുകള്‍ നോക്കിനീയിന്നു കേഴുന്നു...
അറിയില്ല പ്രിയസഘീ ആരുനീ എന്നതും...
കടലിനു മീതെ പറക്കുന്ന ദിനമിതില്‍...
കാണുന്നു ഞാനെന്‍ ഭൂമിതന്‍ കണ്ണുനീരും...
ഒരു മഴപോലെ വന്നു ഞാനിതാ പോകുന്നു...
ഒരുപിടിയോര്‍മ്മകള്‍ ബാക്കിയാക്കി...
കനവിലെ മോഹവും തന്നു ഞാനിതാ പോകുന്നു...
ഇന്നീ പ്രേപന്ജം നോവായി മാറുന്നു...
കേഴുന്നു ഭൂമിയും ഭൂമിതന്‍ കിടാങ്ങളും...
പോകുന്നു ഞാനിതാ മരണമാം സന്ധ്യയില്‍...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ