അരങ്ങുതകര്‍ത്താടിയ മഴയുടെ
ബാക്കി പത്രമാണീ സന്ധ്യ
നോക്കുവിന്‍ കൂട്ടരേ, കാണുവിന്‍ കൂട്ടരേ
അറിയുവിന്‍ കൂട്ടരേ മണ്ണിന് ഗെന്ധം
പാടിത്തിമിര്‍ത്ത പാട്ടുകളില്ല
പാണന്റെ പാടിത്തിമിര്‍ത്ത പാട്ടുകളില്ല
ആടിതിമിര്‍ത്ത മയിലുകളില്ല
കളനാദം പൊഴിച്ച കുയിലുമില്ല...
കാണുന്നീല ഞാന്‍ കാവുകളെങ്ങുമേ
ആടിത്തിമിര്‍ക്കുന്ന ബാല്യങ്ങളും
കാന്ജനക്കൂട്ടിലെ കിളികളായി ബാല്യം
വേരറ്റുപോകുന്നു മണ്ണിന് സ്മൃതികളും
അമ്മതന്‍ കയ്യിലേക്കെതുക നീയും
അമ്മതന്‍ പാട്ടുകള്‍ പാടുക നീയും
നോക്കുവിന്‍ കൂട്ടരേ, കാണുവിന്‍ കൂട്ടരേ
അറിയുവിന്‍ കൂട്ടരേ മണ്ണിന് ഗെന്ധം
അമ്മതന്‍ കയ്യിലേക്കെത്തുന്നു ഞാനും
ഇന്നില്ല, ഇന്നില്ല നാളേക്കുമനശ്വരം

പഴയവ എന്ന label ഇല് പോസ്റ്റ് ചെയ്യുന്നവ എല്ലാം എന്റെ പഴയ ഡയറി യില്‍ നിന്നും എടുത്തതാണ്...
മറുപടിഇല്ലാതാക്കൂ