ഒഴുകുന്ന പുഴയും ചിരിക്കുന്ന പൂവും
മോഹങ്ങളേകുന്നു വീണ്ടും
വൃഥാ മോഹങ്ങളേകുന്നു വീണ്ടും...
പുഴതന്റെയോളമായി പൂവിന്‍ ദെളങ്ങളായി
കാണുന്നു നിന്മുഖം ഞാനും
കേള്‍ക്കാത്ത പാട്ടിലും കാണാത്ത നിന്‍ചിരി
കേള്‍ക്കുന്നുവെന്നോ ഞാനും
കാണാത്ത കനവിതില്‍ അറിയാത്ത സന്ധ്യയില്‍
കാണുന്നു ഞാന്‍ നിന്മുഖം
എന്നും കാണുന്നു ഞാന്‍ നിന്മുഖം
സന്ധ്യകള്‍ ചാലിച്ച കുംകുമ ചെപ്പുമായി
അരികില്‍ ഞാനണയുംനേരം
നിറയുന്നോരാ നിന്മിഴിക്കോണുകള്‍ ഞാനിന്നും
കനവിതില്‍ കാണാറുണ്ടല്ലോ
പുലര്‍ വേളയില്‍ നീ കാനന കുയിലായി
സന്ദ്യയില്‍ മായത്തൊരമ്ബിളികലയായി
കനിവേകി നില്‍ക്കുമൊരരയാല്‍ മരമായി
കാത്തിരിക്കുമീ കാനന കുയിലിനെ
നെഞ്ചോടു ചേര്‍ത്തു ഞാന്‍ നിന്നു
എന്നുമെന്‍ നെഞ്ചോടു ചേര്‍ത്തു ഞാന്‍ നിന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ