ബാല്ല്യമാം മനസ്സിന്റെയുള്ളില്‍
തിരയുന്നു നോവാം മുത്തുകള്‍
സന്ധ്യയില്‍ വിടരുന്ന കുംകുമപൊട്ടുപോല്‍
നോവാം മുത്തുകള്‍ തിളങ്ങുന്നുവെന്നും
സ്വപ്നങ്ങളൊക്കെയും വിറ്റൊരാ ബാല്യം
പശിതന്റെ തോഴനായി മാറിയെന്നും
കുയിലിന്റെ നാദം കേട്ടുണരുന്ന
ബാല്ല്യങ്ങളിന്നും ബാക്കിയുണ്ടോ...
മഴയുടെ ചിറകേറിപറക്കുന്ന
ബാല്ല്യങ്ങളെന്റെ മനസ്സിലുണ്ട്
കിളിയുടെ പാട്ടിന്നെതിര്‍പ്പാട്ടുപാടി
പുഴയിലെ വെള്ളത്തിലാടിതിമിര്‍ത്തു
കരയുന്ന മേഘത്തെ നോക്കിച്ചിരിച്ചും
അഴകുള്ള ശലഭത്തെ വീശിപ്പിടിച്ചും
പുളിയുള്ള മാവിന്റെ കൊമ്പില്‍ കയറിയും
ചോനനുറുംബിന്റെ വഴിയെ നടന്നതും
ഉണരുന്ന പുലരിയില്‍ കണികണ്ടുണര്‍ന്നതും
ചക്കരപ്പയാസം പങ്കിട്ടെടുത്തതും
ബാല്ല്യമാം മനസ്സിന്റെയുള്ളില്‍
തിരയുന്നു നോവാം മുത്തുകള്‍
പഴയവ എന്ന label ഇല്‍ പോസ്റ്റ് ചെയ്യുന്നവ എല്ലാം എന്റെ പഴയ ഡയറി യില്‍ നിന്നും എടുത്തതാണ്...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ