2011 സെപ്റ്റംബർ 17, ശനിയാഴ്‌ച

ചില ഹസാരെ ചിന്തകള്‍



കഴിഞ്ഞ രണ്ടുമാസമായി നമ്മുടെ പത്രക്കാര്‍ക്ക് കോളാരുന്നു, നീട്ടിപ്പിടിച്ചു പൊടിപ്പും തൊങ്ങലും വെച്ച് എഴുതിപിടിപ്പിക്കാന്‍ വേണ്ടുവോളം ഹസാരെ അപ്പൂപ്പന്‍ വാരിക്കോരി കൊടുക്കുന്നുണ്ടാരുന്നല്ലോ...

അതൊക്കെ പോട്ടെ, ഞാന്‍ ഒന്ന് ചോദിച്ചോട്ടെ. സത്യത്തില്‍ ഈ ഹസാരെ ആരാ....? ഏകദേശം 74 വയസ്സുള്ള ഇദ്ദേഹം ഇതുവരെ എവിടെ ആരുന്നു....? ഇതിനു മുന്‍പ് എന്താ നമ്മുടെ ഇന്ത്യയില്‍ അഴിമതി ഉണ്ടായിട്ടില്ലേ...? ചിലപ്പോള്‍ വല്ല തെങ്ങിന്‍റെ മൂട്ടിലും ചെന്നിരുന്നപ്പോ വല്ല തേങ്ങയും വീണു ഭൂദോദയം ഉണ്ടായതാകുമോ...? അതോ ഹസാരെ ഇനി ഇടവേളകളില്‍ മാത്രം സംഭവിക്കുന്ന സുനാമി പോലുള്ള വല്ല സംഭവവും ആണോ....?

എന്തായാലും ഞാന്‍ ഒന്ന് പറയാന്‍ ആഗ്രഹിക്കുന്നു, ഇന്ത്യ കണ്ട ഏറ്റവും വൃത്തികെട്ട അഴിമതിയായ "ശവപ്പെട്ടി കുംഭകോണം" നടന്നപ്പോള്‍ എവിടെയായിരുന്നു ഈ ഹസ്സാരെമാരോക്കെ....? കാഷായ വസ്ത്രദാരികളും, "ബി ജെ പി" മേലാളന്മാരും എന്തുകൊണ്ട് ഹസ്സരെയുടെ സ്ഥിരം സന്തര്‍ശകരാകുന്നു...?

ഇതൊക്കെ കേട്ടിട്ട് നിങ്ങള്‍ വിചാരിക്കും ഞാന്‍ ഒരു "കോണ്‍ഗ്രസ്‌കാരന്‍" ആണെന്ന്... അങ്ങിനെ ഒന്നും വിചാരിക്കരുതേ പ്ലീസ്‌... നിങ്ങള്‍ക്കെന്നെ "ബി ജെ പി" വിരുദ്ധന്‍ എന്ന് വിളിക്കാം എന്നാലും "കോണ്‍ഗ്രസ്‌കാരന്‍" എന്ന് മാത്രം വിളിക്കല്ലേ.... അതിലും ഭേദം എന്നെ അങ്ങ് കൊല്ലുന്നതാ...

എന്തൊക്കെ ആയാലും ഈ ഹസാരെ ആളൊരു പുലിയാണേ....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ