2011 സെപ്റ്റംബർ 10, ശനിയാഴ്‌ച

എന്‍റെ സ്വപ്‌നങ്ങള്‍



രാത്രിമഴ പാടുമീ പ്ര ണയാര്‍ദ്ര ഗാനം...
നിലാവായി പൊഴിയുമാ സ്നേഹാര്‍ദ്ര ഗാനം...
സ്വപ്‌നങ്ങള്‍ തീര്‍ക്കുമൊരനുരാഗഗാനം...
വിറയാര്‍ന്നരങ്ങല്‍ക്കീണമീ ഗാനം... 
വിടരാത്ത പൂവിന്‍ മോഹാര്‍ദ്ര ഗാനം...
നഷ്ട്ടാനുരാഗത്തിന്‍ സുഘമുള്ള ഗാനം...

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓടിയൊളിക്കുന്നു...
പൂവിന്‍ ദെലങ്ങള്‍ വിടരാന്‍ കൊതിക്കുന്നു...
ആകാശമേഘങ്ങള്‍ പെയ്യാന്‍ കൊതിക്കുന്നു...
അനുരാഗ മഴവില്ല് വിരിയാന്‍ കൊതിക്കുന്നു...
സന്ധ്യയെ പോലെ മറയാന്‍ കൊതിക്കുന്നു...
പൂവാം കുരുന്നിനെ പുണരാന്‍ കൊതിക്കുന്നു...

പുഴയിലെ ഓളമായി അലയാന്‍ വിതുമ്പുന്നു...
അഗ്നിതന്‍ ജ്വാലയായി പടരാന്‍ കൊതിക്കുന്നു...
മിന്നലിന്‍ വേഗമായി ഉയരാന്‍ വെമ്പുന്നു...
ആഴിതന്‍ അലയില്‍ അടങ്ങാന്‍ വിതുമ്പുന്നു...
സ്നേഹമായി സ്നേഹത്തെ നേടുവാന്‍ കൊതിക്കുന്നു...
മഴയിലൂടെന്നും നടക്കാന്‍ കൊതിക്കുന്നു...

ഇനിയൊരു വസന്തം തളിര്‍ക്കാന്‍ കൊതിക്കുന്നു...
നിറയാത്ത മിഴികള്‍ കാണുവാന്‍ വെമ്പുന്നു...
മരണമാം നിന്നില്‍ എന്മുഖം കാണുന്നു...
ഓര്‍മ്മയായെന്നും മാറുവാന്‍ കൊതിക്കുന്നു...
പൂവിന്‍ ദെലങ്ങള്‍ വിടരാന്‍ കൊതിക്കുന്നു...
ആകാശമേഘങ്ങള്‍ പെയ്യാന്‍ കൊതിക്കുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ