നഷ്ട്ടമാകുന്നതീ ഓണ സ്വപ്നങ്ങളും
കേള്‍ക്കാതെപോകുന്നോരീ പൂവിളിപ്പട്ടും...
പൂമ്പാറ്റകളെപ്പോള്‍ പാറിനടന്നൊരോണം
കളംവരച്ചു വരവേല്‍ക്കുവാന്‍ ഉണ്ടായിരുന്നോരോണം
ഇനിയാ ഓണം ഓര്‍മ്മയെന്നത് മഹാസത്യം
പൂവുകള്‍തോറും പാറിനടന്നിടും
പൂത്തുംബികള്‍ പോലുമിന്നു ഓര്‍മ്മകള്‍മാത്രം
ഓണമെന്നാലെനിക്കിന്നൊരു തുടിപ്പാണ്,
അടുക്കുന്തോറും അകലാന്‍ കൊതിക്കുന്ന തുടിപ്പ്...
എങ്കിലുമീ വൃദ്ധകൌമാരം മോഹിപ്പൂ
നിലക്കാത്തൊരാ തുടിപ്പിനായി
വസന്തങ്ങള്‍ തീര്‍ക്കുമോരോണത്തിനായി...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ