2011 സെപ്റ്റംബർ 6, ചൊവ്വാഴ്ച

മയില്‍‌പ്പീലിത്തുണ്ടുകള്‍


മയില്‍‌പ്പീലിത്തുണ്ടുകള്‍ കഥ പറയുന്നു ...
ഓര്‍മ്മകളില്‍ ഓമലാളുടെ മൊഴി തിരയുന്നു... 
മറവിതന്‍ പുസ്തകത്താളില്‍ എന്നോ-
മറന്നുവെചൊരെന്‍ കുഞ്ഞു മയില്‍പീലികള്‍...
ഒരായിരം കഥകള്‍ ചൊല്ലുവതെന്നോട്...
ഇനിയും ഒരായിരം ഓര്‍മ്മകള്‍ ...
ഓര്‍മ്മകള്‍തന്‍ മലര്‍വാടിയില്‍ ഏകനായി...
മറച്ചുവയ്ക്കപ്പെട്ടൊരെന്‍ കുഞ്ഞു-
മയില്‍‌പീലി തുണ്ടുപോലെന്‍ പ്രണയം...
മറവിതന്‍ പുസ്തകത്താളില്‍ മയങ്ങുവാന്‍...
ഇനിയുമെത്രയോ മോഹങ്ങള്‍ ബാക്കി...
എങ്കിലുമെന്‍ മയില്‍‌പീലിത്തുണ്ടുകള്‍ കഥപറയുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ