2011 സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

യാത്ര


അവന്‍ നടക്കുകയായിരുന്നു, മനസ്സുനിറയെ ഒരുപാട് സ്വപ്നങ്ങളുമായി, അവളുടെ മോഹങ്ങളുമായി. വഴിവക്കില്‍ കണ്ട തെച്ചിയോടും, തുംബയോടും, മുല്ലയോടും എല്ലാം അവന്‍ പൂക്കള്‍ ചോദിച്ചു അവള്‍ക്കു നല്‍കാനായി. സൂര്യന്‍ അങ്ങ് ദൂരെ സന്ധ്യയില്‍ ചന്ദ്രന് വഴിമാറാന്‍ വെമ്പി നില്‍ക്കുന്നതായി അവനു തോന്നി ഈ സന്ധ്യ മായാതിരുന്നെങ്കില്‍ മറയാതിരുന്നെങ്കില്‍ എന്ന് അവന്‍ വെറുതെ കൊതിച്ചുപോയി...  

ഒടുവില്‍ അവന്‍ അവളുടെ അരികിലെത്തി, അവന്‍ അവളോട്‌ വാതോരാതെ  സംസാരിക്കുകയായിരുന്നു അവള്‍ അതെല്ലാം മൂളികേള്‍ക്കുന്നതുപോലെ അവനു തോന്നി. ഒടുവില്‍ നിറകണ്ണുകളോടെ അവളോട്‌ യാത്രപറഞ്ഞു, ഒരുപിടി പനിനീര്‍ പുഷ്പ്പങ്ങള്‍ അവളുടെ കുഴിമാടത്തിനു മുകളില്‍ വെച്ചു. തന്‍റെ കയ്യില്‍ മുറുകെ പിടിച്ചിരുന്ന അവന്റെ ജീവന്‍റെ ജീവനായ ആ താലി അവളുടെ മാറില്‍ വെച്ചു, അവന്‍ നിറകണ്ണുകളോടെ അവളോട്‌ യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു... 

അവള്‍ മന്തഹസിക്കുന്നതായി അവനു തോന്നി, അവന്‍റെ മിഴിനീര്‍ ഭൂമിയെ ഈറനണിയിച്ചുകൊണ്ടിരുന്നു... അവന്‍  യാത്ര തുടര്‍ന്നു ഒരിക്കലും അവസാനിക്കാത്ത യാത്ര...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ