ഒരു ഇടവപ്പാതിയില്‍ സ്നേഹമഴയായി നീ എന്നിലേക്ക് പെയ്തിറങ്ങി, എന്നെ ആകെ നനച്ചു... ഒടുവില്‍ എന്റെ അനുവാദത്തിനുപോലും കാത്തുനില്‍ക്കാതെ ഒരു മകരമഞ്ഞില്‍ നീ അലിഞ്ഞില്ലാതെയായി... ഈ ഭ്രാന്തമായ ലോകത്ത് നീ എന്നെ തനിച്ചാക്കി...
അങ്ങു ദൂരെ പടിഞ്ഞാറേ ചക്രവാളത്തില്‍ രാവിന്‍റെ പുതപ്പണിഞ്ഞു എന്നെ നോക്കി ചിരിക്കുന്ന താരകം നീയാണെന്ന് ഞാന്‍ അറിയുന്നു... എങ്കിലും ഞാന്‍ ഇന്നും കാത്തിരിക്കുന്നു... ആടിത്തിമിര്‍ക്കുന്ന ഒരു രാത്രിമഴയില്‍ എന്‍റെ കൈപിടിച്ചു നീ എന്‍റെതുമാത്രമാകുന്ന ആ സുവര്‍ണ നിമിഷത്തിനായി... ഈ ഏകാന്തതയെ ഞാനിന്നു വെറുത്തു തുടങ്ങിയിരിക്കുന്നു, ഈ മരുഭൂമിയെയും, നീയില്ലാത്ത ഈ ലോകത്തെയും... മരണമാം പുതപ്പുമായി നീവരുവോളം ഞാന്‍ കാത്തിരിക്കും നിന്‍റെതു മാത്രമായി...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ