2011 സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

യാത്രാമൊഴി




അകലുന്ന മേഘങ്ങള്‍ എന്തോ-
മന്ത്രിച്ചു കാറ്റിന്‍ കാതുകളില്‍...
അതൊരു യാത്രാമൊഴിയാകം...
അരുതേ എന്ന് പറഞ്ഞതുമാകാം...

പെയ്തൊടുങ്ങുന്ന മേഘത്തെ-
നോക്കി പുഞ്ചിരിപൊഴിച്ചു നീലാകാശം...
വേര്‍പാടിന്റെ വേദനകളെയെന്നും 
രാവിന്റെ കടലിലൊളിപ്പിച്ച നീലാകാശം...

വിലക്കുവാനേറെ മോഹമുണ്ടെന്നാകിലും
ഇടറുന്ന വാക്കാല്‍ യാത്രാമൊഴിയേകി
ഭൂമിയെ സ്നേഹിച്ച മേഘങ്ങളെന്നും 
ആകാശമോഹങ്ങള്‍ കാണാന്‍ മറന്നു...

കാറ്റിന്റെ കൈകളില്‍ ദൂതയച്ചിട്ടും 
കേള്‍ക്കാന്‍ മടിക്കുന്ന മേഘമുകുളങ്ങള്‍
പെയ്തൊഴിയുമൊരു  മഴമെഘമേ നിനക്കായി...
അംബരം തന്‍റെ കണ്ണുനീരൊളിപ്പിച്ച യാത്രാമൊഴി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ