സ്കൂള്‍ വാഹനങ്ങള്‍ ഇങ്ങിനെ ആറിലേക്കും തോട്ടിലേക്കും മറിഞ്ഞും, അപകടങ്ങളില്‍ പെട്ടും നമ്മുടെ കുരുന്നുകളുടെ ജീവന്‍ അപഹരിക്കുമ്പോള്‍ കുറച്ചു നാള്‍ കൊണ്ട് നാമെല്ലാം ആ വാര്‍ത്തയെ എത്രപെട്ടെന്നാണ് മറക്കുന്നത്... അല്ലെങ്കില്‍ നാം അത്തരം ഒരു വാര്‍ത്ത വീണ്ടും വരുന്നതുവരെ നമ്മുടെ പ്രതികരണശേഷിയെ അറിഞ്ഞുകൊണ്ട് മറച്ചു വെക്കുന്നു... ഈ കുരുന്നുകളെ നഷ്ട്ടപ്പെടുന്ന മാതാപിതാക്കളുടെ നഷ്ട്ടം എത്രത്തോളം ആണെന്ന് നമ്മളില്‍ എത്രപേര്‍ ഒരിക്കലേലും ചിന്തിച്ചു നോക്കിയിട്ടുണ്ട്...???? ഇനിയും നമ്മുടെ കുരുന്നുകളെ പാര്‍വതീ പുത്തനാറും, തോടുകളും, വെള്ളക്കെട്ടുകളും അപഹരിക്കുന്നത് കണ്ടുകൊണ്ടു ഒരു ചെറു ദീര്‍ഘനിശ്വാസത്തോടെ നടന്നകലാന്‍ മാത്രം ആഗ്രഹിക്കുന്ന നമുക്ക് അതിനെതിരെ പ്രതികരിക്കാനും കഴിയണം, അല്ല പ്രതികരിച്ചേ മതിയാകൂ.... ഇനി നമ്മുടെ കുട്ടികള്‍ക്ക് ഇത്തരം ദുരവസ്ഥ ഉണ്ടാകാന്‍ പാടില്ല... ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നമ്മുടെ കുട്ടികളുടെ വിദ്യാന്വേഷണ യാത്രകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനും നമ്മള്‍ കുറച്ചു സമയം മാറ്റിവെച്ചേ മതിയാകു...
ചേന്നങ്കരയില്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ നമ്മുടെ കുരുന്നുകളുടെ നിര്‍ജീവ ദേഹത്തിനു മുന്നില്‍ കണ്ണുനീര്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചുകൊണ്ട്...


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ