ഇന്നിനെ പ്രണയിച്ച
നാളെകള്‍ കണ്ടുഞാന്‍
ആഹ്ലാദമറിയാത്ത
ബാല്യവും കണ്ടു ഞാന്‍
ഇനിയൊരു ജെന്മം ഞാന്‍
പാടാതിരിക്കുകില്‍
ഇനിയെന്റെ കയ്യുകള്‍
ചലിക്കാതിരിക്കുകില്‍
ഇനിയെന്റെ വാക്കുകളാ-
മൂര്‍ച്ച മറന്നെങ്കില്‍
ഇനിയീ പ്രകൃതി
കരയാതിരുന്നെങ്കില്‍
ഇനിയെന്റെ ഹൃദയം
തുടിക്കാതിരുന്നെങ്കില്‍
ഇനി നിന്റെ ഓര്‍മ്മകള്‍
മായാതിരുന്നെങ്കില്‍
സ്വപ്നങ്ങളൊക്കെയും
കാറ്റില്‍ പറന്നെങ്കില്‍
ഇടറാത്ത വാക്കുകള്‍
പുഴയായി വന്നെങ്കില്‍
ഇനി നിന്റെ കണ്ണുകള്‍
നിറയാതിരിക്കുകില്‍
സ്നേഹമൊരു മഴയായി
പെയ്തു നനച്ചീടും ഞാന്‍
ഇനിയെത്ര ജെന്മം ഞാന്‍
കാക്കണം നിന്നുടെ
പുനര്‍ജെന്മമേകും വസന്തം
തിരികെ വന്നീടാന്‍...???

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ