2011 ഒക്‌ടോബർ 4, ചൊവ്വാഴ്ച

തെരുവിന്റെ മകന്‍

 



അമ്മതന്‍ നെഞ്ചില്‍നിന്നടരും 
ചുടു രെണ ബാഷ്പം നുകരുവാന്‍ 
മോഹമായിരുന്നു എന്റെ രാവുകള്‍ക്ക്‌...
ഞാനൊരനാഥനെന്നറിഞ്ഞിട്ടും 
തെരുവിന്റെ മകനായി 
ഒരു പാപത്തിന്‍ വിത്തായി 
വളര്‍ന്നവന്‍ ഞാനനാഥന്‍...
ഒരു നെരംപോക്കിന്റെ  
 കുസൃതിയില്‍ ജെനിച്ചവന്‍  ഞാന്‍ 
തെരുവിന്റെ മക്കള്‍ക്ക്‌ 
ഹാസ്യ പാത്രവും ഞാന്‍...
ഒരു പകല്‍മാന്ന്യ കുബേര-
കുടുംബത്തില്‍  പിറന്നതാകാം,
വിശപ്പിന്റെ  വേദന മാറ്റാന്‍ 
മാനം വിറ്റൊരമ്മതന്‍ 
ഉദരത്തിന്‍  ഭാരമായി പിറന്നതുമാകാം...
തെരുവില്‍ ശൂനകന്റെ
എച്ചില്‍ ചോറുണ്ട് വളര്‍ന്നവന്‍
 ഞാനനാധനെന്നും....
രാവിന്റെ കളങ്കം തീണ്ടിയ 
തെരുവില്‍ ഞാനറിയാതെ 
വലിച്ചെറിയപ്പെട്ടരൊനാഥജെന്മം 
അമ്മതൊട്ടിലില്‍ മക്കള്‍ക്ക്‌ 
ഞാനൊരു പിഴയാം 
ജേഷ്ട്ട സഹോദരന്‍...
ഇനിയുമൊരനാഥന്‍ പിറക്കും,
തെരുവിന്റെ ശാപമായവന്‍ 
ഇരുളിന്റെ മിത്രമായി വളരും...
തെരുവില്‍ പിറന്നവന്‍ ഞാന്‍ 
അമ്മേ എന്നോതുവാന്‍ 
വിതുമ്പുന്ന ഹൃദയത്തെ ശപിക്കുമെന്നും 
ഇനിയൊരു ജെന്മമീ ഭൂവിതില്‍ 
പിറന്നീടുകില്‍ തെരുവിന്റെ 
മകനായി പിരക്കുകില്ല...
ഒരുപാട് ചോദ്യങ്ങള്‍ ബാക്കിവെച്ചു
ഒരുകുന്നു മോഹങ്ങള്‍ മാറ്റിവെച്ചു 
മരണമാം കടലിന്റെ 
തീരത്ത് ഞാനിന്നു...
ആഴങ്ങള്‍ തേടുവാന്‍ വെമ്പിനിന്നു...
ഇനിയൊരു ജെന്മമീ ഭൂവിതില്‍ 
പിറന്നീടുകില്‍ തെരുവിന്റെ 
മകനായി പിറക്കുകില്ല...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ