കലിയുഗം...!!!! ഹോ ഈ കലിയുഗത്തില്‍ തിന്മകള്‍ കണ്ടു എന്റെ മനസ്സ് മരവിക്കുന്നു... എവിടെ നോക്കിയാലും അനീതിയും അക്രമവും മാത്രം. ദേവതുല്ല്യയായ മാതാവിനെ പോലും ഈ മനുഷ്യര്‍ വെറുതെ വിടുന്നില്ലല്ലോ... അതിനെതിരെ പ്രതികരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു... ഇല്ലേല്‍ എന്റെ ഉള്ളിലെ മനുഷ്യന്‍ കൂടി തേജസ്സറ്റതാകും... അതിനു ഞാന്‍ മാത്രം പ്രെതികരിച്ചതുകൊണ്ട് ലോകം നന്നാകുമോ....??? എന്തായാലും ഒന്ന് ശ്രെമിക്കുക തന്നെ ഞാനും ഉറപ്പിച്ചു...
ഒരു നല്ല നാളെ സ്വപ്നം കണ്ടു ഞാന്‍ കുറെ അലഞ്ഞു... താടിയും മുടിയും ഒക്കെ വളര്‍ത്തി ഞാനും ഒരു "ബുജി" ആയി, കാരണം "ബുജി" കള്‍ എന്ത് മണ്ടത്തരം പറഞ്ഞാലും കേള്‍ക്കാന്‍ നൂറുപേരെ കിട്ടുമല്ലോ.... മനസ്സില്‍ കറുപ്പും പുറമെ വെളുത്ത ചിരിയുമായി സമൂഹത്തെ സേവിക്കാനിറങ്ങിയ പലരോടും ഞാന്‍ സഹായം അഭ്യര്‍ത്തിച്ചു... എല്ലാരും ഒരേ സ്വരത്തില്‍ എന്നെ വിളിച്ചു "ഭ്രാന്തന്‍".... ഗെതിയില്ലാതെ എന്റെ ആശയങ്ങളും ചിന്തകളും പങ്കുവെക്കാന്‍ ഞാന്‍ ഒരു ബ്ലോഗ്ഗര്‍ തുടങ്ങി... എന്തുഭലം, ഒരിക്കല്‍ വന്നവരാരും പിന്നെ ആ വഴിയെ തിരിഞ്ഞു പോലും നോക്കിയില്ല... സഹജീവികളെല്ലാം എന്നെ "ഭ്രാന്തന്‍" എന്ന് വിളിച്ചു ഒറ്റപ്പെടുത്തി... ഈ സമൂഹവും എന്നെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു "ഭ്രാന്തന്‍, ഭ്രാന്തന്‍" ഹോ എന്നെ ഭ്രാന്തനാക്കാന്‍ എങ്കിലും ഇവറ്റകള്‍ ഒന്നുചേര്‍ന്നല്ലോ... ഞാന്‍ മനസ്സില്‍ ആശ്വസിച്ചു...
ഞാനും ചിന്ത തുടങ്ങി, ഇനി എനിക്ക് ഭ്രാന്താണോ...??? ഇല്ല എനിക്ക് ഭ്രാന്തില്ല, എന്നെ ഭ്രാന്തന്‍ എന്ന് മുദ്രകുത്താന്‍ ശ്രെമിക്കുന്ന ഈ നശിച്ച ലോകത്തിനാണ് ഭ്രാന്ത്... ഞാന്‍ പകലുകളിലും രാത്രികളിലും ഈ ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു; "ഈ ലോകത്തിനു ഭ്രാന്താണ്, ഈ ലോകര്‍ക്കെല്ലാം ഭ്രാന്താണ്"... എല്ലാ അനീതികളെയും ഭയമില്ലാതെ വിളിച്ചു പറഞ്ഞു... ഭരണ പക്ഷത്തെയും, പ്രതിപക്ഷത്തെയും, ഭൂരിപക്ഷത്തെയും, നൂനപക്ഷതെയും ഞാന്‍ ഒരുപോലെ എതിര്‍ത്തു... എന്റെ ചുറ്റുമുള്ള ആക്രോശ്ശങ്ങള്‍ വര്ധിച്ചുകൊണ്ടേ ഇരുന്നു....
ഈ ഭ്രാന്താലയത്തിന്റെ ഇരുമ്പഴികളാല്‍ ബന്ധിക്കപ്പെട്ട ഇരുളടഞ്ഞ ഈ മുറിയിലേക്ക് എത്തിനോക്കാന്‍ മടിക്കുന്ന വെളിച്ചത്തിന്റെ നിഴലില്‍ ഞാന്‍ ആ സത്യം അറിയുന്നു... "ഈ ലോകത്തില്‍ ഞാനാണ് ഭ്രാന്തന്‍, അനീതിക്കും അക്രമത്തിനും എതിരെ കണ്ണടക്കാന്‍ അറിയാത്ത ഞാനാണ് ഭ്രാന്തന്‍"....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ