2012 മേയ് 30, ബുധനാഴ്‌ച

കുലംകുത്തി




കുലംകുത്തിയൊഴുകുന്ന പുഴയുടെ തീരത്ത്
പാറിപ്പറക്കുന്ന ചെങ്കൊടി ചോട്ടിലായ്
ചെമ്മണല്‍ വിരിച്ചൊരു ബെലികുടീരം
അക്രമവാളിന്‍ മുനയൊടിച്ചോരെന്‍ ബലികുടീരം

കുലംകുത്തി ഞാനൊരു കുലംകുത്തി
മണ്ണിന്‍റെ നോവുകള്‍ പകര്‍ത്തിയെഴുതിയ-
കുലംകുത്തിഞാനൊരു കുലംകുത്തി
അമ്മതന്‍ മോഹങ്ങള്‍ നോവായി മാറ്റിയോന്‍

ചോരതന്‍ മണമാര്‍ന്ന ജീവന്‍ വെടിഞ്ഞവന്‍
കയ്യൂക്കിനെ വാക്കാല്‍ തളച്ചവന്‍ ഞാന്‍
ഒടുവിലൊരു ചെമ്പട്ടുപുതപ്പിച്ചുമ്മറക്കോലായില്‍-
നിശ്ചലനായി പടജെയിച്ചവന്‍ ഞാന്‍

എങ്കിലും ഞാനൊരു കുലംകുത്തി
മരണത്തില്‍ മാത്രം തോറ്റവന്‍ ഞാന്‍
എങ്കിലുമിന്നെന്‍ ബലികുടീരത്തിലായിരം-
കഴുകന്മാര്‍ താഴ്ന്നു പറക്കുന്നു.

ഒരിടിവാളെന്‍ നെഞ്ചിലേക്കാഴ്ന്നിറങ്ങുന്നു.
മൃത്വിവിനെക്കാള്‍ ഞാനിന്നു ഭയക്കുന്നു
നെഞ്ചുപിളര്‍ക്കുന്നൊരാ വാക്കുകള്‍
"കുലംകുത്തി നീയൊരു കുലംകുത്തി"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ