എരിഞ്ഞടങ്ങിയ സൂര്യന്‍റെ
നിഴല്‍രൂപങ്ങള്‍ ബാക്കിയായി
രാവിന്‍റെ മാറില്‍ തലചായ്ച്ചുറങ്ങവേ-
ഓര്‍മ്മകളില്‍ മറ്റൊരു സൂര്യോദയം
പുലരുവാനിനിയൊരു നാഴികമാത്രം
ഓര്‍മ്മതന്‍ രാവുകള്‍ മങ്ങിമറയുന്നു
കാലത്തിന്‍റെ തീഷ്ണമാം പകലൊളിയില്‍
ഇനി നിന്‍ ഓര്‍മ്മയില്‍ എത്ര രാവുകള്‍
മഴപെയ്തു കുതിര്‍ന്ന പ്രഭാതം
വരവെല്‍ക്കയായി ഇനിയൊരു മോഹവുമായി
ആഴിപോലെരിയുന്ന ഇടനെഞ്ചിന്‍
തുടിപ്പുകള്‍ ദാഹിച്ചു വലഞ്ഞലയുന്നു
എങ്കിലും പ്രിയസഖീ നീ മാത്രം...
നീ മാത്രമറിഞ്ഞില്ലീ കനലായി
ഞാനെന്നും എരിഞ്ഞടങ്ങുവത്
നിനക്കായി മാത്രമെന്ന്...
നിഴല്‍രൂപങ്ങള്‍ ബാക്കിയായി
രാവിന്‍റെ മാറില്‍ തലചായ്ച്ചുറങ്ങവേ-
ഓര്‍മ്മകളില്‍ മറ്റൊരു സൂര്യോദയം
പുലരുവാനിനിയൊരു നാഴികമാത്രം
ഓര്‍മ്മതന്‍ രാവുകള്‍ മങ്ങിമറയുന്നു
കാലത്തിന്‍റെ തീഷ്ണമാം പകലൊളിയില്‍
ഇനി നിന്‍ ഓര്‍മ്മയില്‍ എത്ര രാവുകള്‍
മഴപെയ്തു കുതിര്‍ന്ന പ്രഭാതം
വരവെല്‍ക്കയായി ഇനിയൊരു മോഹവുമായി
ആഴിപോലെരിയുന്ന ഇടനെഞ്ചിന്‍
തുടിപ്പുകള്‍ ദാഹിച്ചു വലഞ്ഞലയുന്നു
എങ്കിലും പ്രിയസഖീ നീ മാത്രം...
നീ മാത്രമറിഞ്ഞില്ലീ കനലായി
ഞാനെന്നും എരിഞ്ഞടങ്ങുവത്
നിനക്കായി മാത്രമെന്ന്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ