( ഇതൊരു
പരീക്ഷണം ആണ്... ഒരു പുതിയ ശൈലി... :-), തീര്‍ച്ചയായും നിങ്ങളുടെ
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിച്ചുകൊണ്ട്.... )
കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു. അവളുടെ സ്വപ്നങ്ങളെ യാഥാര്‍ത്യമാക്കി ആ സുദിനം വന്നണഞ്ഞു. അവളുടെ ഉദരത്തില്‍ ഒരു കുഞ്ഞു ജീവന്‍ നാമ്പിട്ടു. അവളുടെ സ്വര്‍ഗ്ഗാന്തരീക്ഷം പതിയെ മാറ്റപ്പെട്ടു, ആകാശത്തിലേയ്ക്ക് കറുത്തിരുണ്ട മേഖങ്ങള്‍ കൂട്ടത്തോടെ വന്നണഞ്ഞു. സ്ത്രീയല്ല ധനം എന്നും, വിവാഹം വെറുമൊരു ധനസമാഹരണ ഉപാധിയും മാത്രം ആണെന്ന് അവള്‍ അറിഞ്ഞിരുന്നില്ല.
കണ്ണുനീരില്‍ കുതിര്‍ന്ന അവളുടെ ഒരു രാത്രിയുടെ ഒടുവില്‍ ചോരയാല്‍ കുതിര്‍ന്ന കിടക്കവിരിയെയും, വസ്ത്രങ്ങളെയും, പിന്നാമ്പുറത്ത് ഉപേക്ഷിക്കപ്പെട്ട ഒരു ഒഴിഞ്ഞ കുപ്പിയെയും, അമ്മായി അമ്മയുടെയും സ്വ പതിയുടെയും ചുണ്ടുകളില്‍ വിടര്‍ന്ന പുഞ്ചിരിയേയും സാക്ഷിയാക്കി അവള്‍ മനസ്സിലാക്കി തന്‍റെ മാതൃത്ത്വം നിഷേധിക്കപ്പെട്ടിരിയ്ക്കുന്നു.
സ്ത്രീധനം എന്ന സമ്പ്രദായത്തെ എതിര്‍ത്ത് പൊതുസഭയില്‍ ആയിരങ്ങളുടെ മനസ്സിലേയ്ക്ക് മിന്നല്‍പിണര്‍ പായിച്ച് അവന്‍ പ്രഭാഷണം നടത്തുമ്പോള്‍ സ്വന്തം കിടപ്പുമുറിയില്‍ കഴുക്കോലിനെ കൂട്ടുപിടിച്ച് തൂങ്ങിയാടുന്ന സാരിത്തലപ്പിനൊടുവില്‍ അവള്‍ വായുവില്‍ നൃത്തം വെച്ചു. പ്രഭാഷണത്തിനൊടുവില്‍ സദസ്സിന്‍റെ കരഖോഷം ഏറ്റുവാങ്ങി അവന്‍ പുഞ്ചിരി തൂകുമ്പോള്‍ അവളുടെ തേങ്ങലുകള്‍ നേര്‍ത്ത് നേര്‍ത്തില്ലാതെയായി...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ