2012 ജൂലൈ 13, വെള്ളിയാഴ്‌ച

ഒരു ഫെയിസ്ബുക്ക് ടാഗ് തന്ന പണി... (ഒന്നാം ഭാഗം...)

കാലത്തേ തന്നെ ബോസ്സിന്‍റെ വായീന്ന് കിട്ടാനുള്ളതെല്ലാം മേടിച്ച് തലയും കുനിച്ച് ആസനത്തില്‍ ആണികൊണ്ടപോലെ കസേരയില്‍ വന്നിരുന്നു. ഞാനെന്താ കുപ്പീന്ന് വന്ന ഭൂതം വല്ലതും ആണോ, തീരുമ്പോ തീരുമ്പോ പണി തരാന്‍ ഹും. ആകെ ഉള്ള 12 മണിക്കൂറില്‍ 8 മണിക്കൂര്‍ പനിയെടുത്തിട്ട് 4 മണിക്കൂര്‍ വിശ്രമിക്കുന്നത് ഇത്ര വലിയ തെറ്റാണ് പോലും, ഹും... ഈശ്വരാ ഇ ബോസ്സ് എന്ന തെണ്ടി നാട്ടില്‍ പോവുമ്പോ വല്ല സാറ്റലൈറ്റും തലയില്‍ വീണ് പണ്ടാരടങ്ങണെ എന്ന് പ്രാര്‍ത്ഥിച്ച് സിസ്റ്റം ഓണ്‍ ചെയ്തു, വളരെ ഉത്തരവാദിത്ത്വത്തോടെ ആദ്യം ഫെയിസ്ബുക്ക്‌ ഓണ്‍ ചെയ്തുവെച്ചു.

ദേണ്ടെ കിടക്കണ് കിണ്ടീം വെള്ളോം എന്ന് പണ്ടാരാണ്ട് പറഞ്ഞപോലെ 12 നോട്ടിഫിക്കേഷനും 4 മെസ്സേജും 2 ഫ്രണ്ട്‌ റിക്വസ്റ്റ് ഉം, ഈശ്വരാ നന്ദി നന്ദി, ആദ്യം ഫ്രണ്ട്‌ റിക്വസ്റ്റിന്മേല്‍ ആക്രാന്തത്തോടെ ക്ലിക്കി, റോഡ്‌ റോളര്‍ കയറിയ തവളയുടെ അവസ്ഥയില്‍ എന്‍റെ ആക്രാന്തം ചതഞ്ഞരഞ്ഞു.

"ഹേ ഡിയര്‍ വാട്ട് ഹാപ്പണ്ട്...?"
അപ്രത്തെ സീറ്റിലിരിക്കുന്ന ഇന്‍ഡോനേഷ്യന്‍ ചരക്ക്‌ എനിക്കിട്ടോന്നു വെച്ച്...

"നിന്‍റെ തള്ള പെറ്റ്..." എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും "നത്തിംഗ്" എന്ന് പറഞ്ഞ് ഞാന്‍ എന്‍റെ വാക്കുകള്‍ ഉപസംഹരിച്ചു.

"പ്ലിം" ദേ ചാറ്റ് ബോക്സ് ഒരെണ്ണം പൊങ്ങി വന്ന്
ലവന്‍: അളിയാ സുഖം തന്നേ...
പാവം മി: നീയെന്താ കാലത്തെ സുഖം വില്‍ക്കാന്‍ ഇറങ്ങിയതാണോ....?
ലവന്‍: ഹ്ഹ്ഹ്ഹ്... ഇന്നും ബോസ്സ് ല്ലേ...
പാവം മീ: പോടാ *&(*&^*&%*^%
ലവന്‍: ഹ്ഹ്ഹ്ഹ്... ഡാ നിനക്ക് ലവള്‍ടെ റിക്വസ്റ്റ് കിട്ടിയാ...?
പാവം മീ: വന്നളിയാ വന്ന്... (സാട് സ്മൈലി അഞ്ചെട്ടണ്ണം...)
ലവന്‍: ഹോ ഭാഗ്യം, ഞാനാ അവള്‍ക്ക് നിന്‍റെ ലിങ്ക് കൊടുത്തത്... ഡിങ്കി ഡിങ്കാ...
പാവം മീ: ഫാ പന്ന പര ^%^%$^%$^%$^% മോനേ....
ദേണ്ടെ ലവന്‍ ഓഫ്‌ലൈന്‍...

"പ്ലിം" ദേണ്ടെ ഒരു നോട്ടിഫിക്കേഷന്‍
വിറയ്ക്കുന്ന കൈകളോടെ ഞാന്‍ ലത്തില്‍ ക്ലിക്കി.

"ലവന്‍ ടാഗ്ട് യു ഇന്‍ എ ബ്ലഡി പിക്ച്ചര്‍"
 ഫാ ഈ %$$&^%*^*& ക്കൊന്നും ഒരു പണീം ഇല്ലേ, മനുഷ്യനെ മെനക്കെടുത്താന്‍.
 
ചിലപ്പോ ബിരിയാണി കൊടുത്താലോ...
ഞാന്‍ ഒറ്റ ക്ലിക്ക്‌ വെച്ചുകൊടുത്തു, ഹല്ല പിന്നെ.

പര്‍ദ്ദയിട്ട ഒരു പെണ്ണിന്‍റെ പടം, അതില്‍ ഇങ്ങിനെ ഒരു ഡയലോഗും
"തട്ടത്തിന്‍ മറയത്തെ പെണ്ണേ...
നിന്‍ കണ്ണില്‍ എന്നെ ഞാന്‍ കണ്ടേ...."

എന്‍റെ മനസ്സില്‍ വീണ്ടും ഒരു റോഡ്‌ റോളര്‍ സ്റ്റാര്‍ട്ടാകുന്ന ശബ്ദം, ഈശ്വരാ....

മനസ്സ്‌ PSLV റോക്കറ്റ് പോലെ ഒറ്റപോക്ക്, വളഞ്ഞും, പുളഞ്ഞും, തട്ടീം, മുട്ടീം അത് ഞാന്‍ പഠിച്ച സ്കൂളിന്‍റെ ഗേറ്റില്‍ തട്ടി വീണ്...

വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു പ്രഭാതം...
(ഒരു ഫ്ലാഷ് ബാക്ക്... കളരി പരമ്പര ദൈവങ്ങളാണെ സത്യം...)

"അളിയാ, ലവള്‍ ദോ വരണ്"... ലവന്‍ ഓടിക്കിതച്ച് വന്ന്‍ പറഞ്ഞു... (സംശയിക്കണ്ട ആ ടാഗ് ചെയ്ത അതേ ലവന്‍ തന്ന ലീ ലിവനും...)

എന്‍റെ മുട്ടുകാല്‍ സ്റ്റേജ് കണ്ട മൈക്കിള്‍ ജാക്സനെ പോലെ നിന്ന് ആടിക്കളിച്ചു...

"പേടിക്കാതെ പറയളിയാ... ലവള്‍ ക്ലാസ്സിലിരിക്കുമ്പോ മൊത്തം നിന്നെയാ നോക്കുന്നത്... ലവക്ക്‌ നിന്നോട് എന്തോ ഏതോ ഉണ്ട്... നീ പറയളിയാ...." മറ്റവന്‍ (ഇതും എന്‍റെ ഒരു പ്രണ്ട് തന്നാ) ഇടക്ക് കയറി ഗോള്‍ അടിച്ച്...

ലവള്‍:- സീന, 7-ആം ക്ലാസ്സുമുതല്‍ എന്‍റെ സ്വപനങ്ങളിലെ സീമ (ഐ മീന്‍ നായിക)
എന്നും തലയില്‍ തട്ടം ഇട്ട് മാത്രം സ്കൂളില്‍ വന്നിരുന്ന ആ കുട്ടിക്ക്‌ ഞങ്ങള്‍ ചാര്‍ത്തി നല്‍കിയ ഒരു പെറ്റ്നേം (ഇനി പെറാത്ത നെയിം ഉണ്ടോന്ന് എനിക്കറിയില്ല...) ആരുന്നു "തട്ടത്തിപ്പെണ്ണ്‍"

യ്യോ... ലവള്‍ അടുത്തെത്തി...

ഉടനെ ലവന്‍ ചാടിവീണ്... "എടി സീമേ... ശ്ശേ അല്ല സീനേ ദേണ്ടെ ലിവന് നിന്നോട് എന്തോ ചൊറിയാന്‍ ഉണ്ടെന്ന്... ശ്ശേ അല്ല പറയാന്‍ ഉണ്ടെന്ന്..."
എന്നെ വിശന്ന് നില്‍ക്കുന്ന സിംഹത്തിന്‍റെ മടയില്‍ ഒറ്റക്കാക്കി ലവന്മാര്‍ സ്ഥലം കാലിയാക്കി...
പോണ വഴിക്ക് ഒരു പെനാല്‍റ്റി ഗോള്‍ കൂടി...
"നീ ആണാണേല്‍ ഇന്ന് പറയാതെ വരരുത്.. ഹാ"

ഈശ്വരാ എന്‍റെ ആണത്ത്വത്തില്‍ ആണല്ലോ ലവന്‍ ആണിയടിച്ചത്...
ഞാന്‍ തപ്പി നോക്കി... ശ്ശേ അതല്ല പോക്കറ്റില്‍ വെച്ചിരുന്ന പ്രണയം ഒലിപ്പിച്ച് എഴുതിയ ലേഖനം അവിടെ ഉണ്ടോന്ന്... ഭാഗ്യം അതവിടെ ഉണ്ട്... 
ലവള്‍ പൊട്ടന്‍ (സത്യായിട്ടും നമ്മടെ പൊട്ടന്‍ അല്ല... അവന്‍റെ തലയാണെ സത്യം.. ) മിമിക്രി കണ്ടപോലെ എന്നെ നോക്കി നിന്നു...

തൊണ്ടയില്‍ ബബിള്‍ഗം കുടിങ്ങിയ പോലെ ഒരുവിധം ഞാന്‍ പറഞ്ഞ് ഒപ്പിച്ചു...
"ആയിലേ വായൂ... ശ്ശോ അല്ല ഐ ലവ് യൂ..." എന്നിട്ട് ആ എഴുത്തും കൊടുത്ത്...

മുനിസിപ്പാലിറ്റി പൈപ്പീന്ന് വെള്ളം വരണ മാതിരി ലവള്‍ ഒരൊറ്റ കരച്ചില്‍... എന്നിട്ട് നേരെ പ്രിന്‍സീര റൂമിലേക്ക്‌ ഓടി... ഈശ്വരാ...

അപ്രത്തൂടെ പോയ ബാബുസാര്‍ വന്ന് എന്നോട് ഒരു ചോദ്യം...
"എന്തിനെടെ ലവള്‍ കരഞ്ഞോണ്ട് ഓടിയത്...."

ചോദ്യം ലതും ലെന്നോട്...

പാവം മീ: അയ്യോ അപ്പ സാറോന്നും അറിഞ്ഞില്ലേ...?
ബാബുസാര്‍: ഇല്ലെടെ എന്തോന്ന്, നീ കാര്യം പറ...
പാവം മീ: ലവള്‍ടെ കൊച്ചാപ്പ ചത്തെന്നു...
ബാബുസാര്‍: അയ്യോ, പാവം (സുകുമാരന്‍ സ്റ്റൈല്‍) പാവം കുട്ടിയാര്‍ന്നു...
പാവം മീ: ആര് കൊചാപ്പയാ...???
ബാബുസാര്‍: അല്ലെടെ ലവള്‍... അല്ലെടെ അധികം നിന്ന് കറങ്ങാണ്ട് നീ ക്ലാസ്സില്‍ പോയെ, പോയെ...

കറങ്ങാന്‍ ഞാന്‍ എന്താ ശക്തിമാന്‍ വല്ലതും ആണോ... ഹും... ഈ സാറന്മാര്‍ക്കൊന്നും പത്ത് പൈസക്ക്‌ വിവരം ഇല്ലല്ലോ ദൈവമേ... അയ്യോ ലവന്മാരേം കാണണില്ലല്ല്... എന്തെരായോ എന്തോ...

ദേ വരണ് അപ്പുവണ്ണന്‍, നമ്മടെ സ്വന്തം പീയൂണ്‍ അപ്പുവണ്ണന്‍

അപ്പുവണ്ണന്‍: ടെര്‍ക്കാ ദേണ്ടെ നിന്നെ പ്രിന്‍സി വിളിക്കണ്
പാവം മീ: എന്തേരണ്ണാ പ്രശ്നം...?
അപ്പുവണ്ണന്‍: നീ ലില്ല കൊച്ചിനെ എന്തെരടെ ചെയ്തത്...?
പാവം മീ: അയ്യേ ഞാന്‍ ഒന്നും ചെയ്തില്ല...
അപ്പുവണ്ണന്‍: എന്തെരായാലും നീ പോയി മൂത്രിച്ചിട്ടൊക്കെ പോയാതി, വെറുതെ എനിക്ക് പണി ഉണ്ടാക്കി വെക്കല്ല് ഹാ...
പിന്നെ ഒരു ഊഞ്ഞാലാടിയ ചിരിയും... ഹും...

ഈശ്വരാ ഇന്നും കളിത്തോക്കോ.... ഹോ ജീന്‍സിട്ടത് ഭാഗ്യം... മനസ്സിനെ ആസ്വസിപ്പിച്ച് ഞാന്‍ ഓഫീസിലേക്ക് നടന്നു...

ദേണ്ടെ നിക്കണ് മഹാന്മാര്‍... ലവനും മറ്റവനും... ലത് പോയ അണ്ണാനെ പോലെ...

(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ