ഇടനെഞ്ച് പിളര്‍ന്നെന്നെ
ഭൂവിതില്‍ മറയ്ക്കുക
മണ്ണിന്‍റെ വേദനകള്‍ എന്നും
ചെന്തീയില്‍ മായ്ക്കുവാന്‍...
ഇടനെഞ്ച് പിളര്‍ന്നെന്നെ
അഗിനിയാല്‍ മൂടുക
കപടമാം ലോകത്തെ
എരിയ്ക്കാതിരിക്കാന്‍...
നാവു മുറിച്ചെന്നെ
കാട്ടിലെറിയുക
അധികാര വര്‍ഗ്ഗത്തിന്‍
അനീതി മറയ്ക്കുവാന്‍...
എന്‍ കൈകളില്‍ ചാര്‍ത്തുക
മാറാല പിടിച്ചൊരു നിയമത്തിന്‍ തേര്‍വാഴ്ച...
ചോരമണമെന്‍ തൂലികയെ
തളര്‍ത്താതിരിയ്ക്കുകില്‍...
ഭൂവിതില്‍ മറയ്ക്കുക
മണ്ണിന്‍റെ വേദനകള്‍ എന്നും
ചെന്തീയില്‍ മായ്ക്കുവാന്‍...
ഇടനെഞ്ച് പിളര്‍ന്നെന്നെ
അഗിനിയാല്‍ മൂടുക
കപടമാം ലോകത്തെ
എരിയ്ക്കാതിരിക്കാന്‍...
നാവു മുറിച്ചെന്നെ
കാട്ടിലെറിയുക
അധികാര വര്‍ഗ്ഗത്തിന്‍
അനീതി മറയ്ക്കുവാന്‍...
എന്‍ കൈകളില്‍ ചാര്‍ത്തുക
മാറാല പിടിച്ചൊരു നിയമത്തിന്‍ തേര്‍വാഴ്ച...
ചോരമണമെന്‍ തൂലികയെ
തളര്‍ത്താതിരിയ്ക്കുകില്‍...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ