2012 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

അവന്‍ (ആര്യനിസം)



അവന്‍... അനീതിയുടെ നേരെ മുഷ്ട്ടി ചുരുട്ടി മുദ്രാവാക്ക്യം വിളിയ്ക്കുവാന്‍ ഭയമില്ലാത്തവന്‍...

മതവെറി പൂണ്ട ആയിരം തീവ്രവാദികള്‍ കയ്യില്‍ ആയുധങ്ങളുമായി പാഞ്ഞടുക്കുമ്പോഴും ഇടനെഞ്ചില്‍ തിളയ്ക്കും ചെഞ്ചോര നല്‍കി കാലം വെടിഞ്ഞവന്‍...

ഭരണ കോമരങ്ങള്‍ മതഭ്രാന്തിനെ കൂട്ടുപിടിച്ച് നടത്തിയ തേരോട്ടങ്ങളെ വാക്കിനാല്‍ തളച്ച് രെക്തസാക്ഷിയായവന്‍....

തന്‍റെ ചോരയാല്‍ കുതിര്‍ന്ന മണ്ണില്‍ മുറുക്കെപിടിച്ച്, അവസാന നിശ്വാസവും ആ ചെമ്മണ്ണിലേയ്ക്ക്‌ പകര്‍ത്തുമ്പോള്‍, പുത്ര വിയോഗത്താല്‍ തന്‍റമ്മ പൊഴിയ്ക്കുന്ന കണ്ണുനീരിനെ കാണാതെ; ഭൂമി, മത മാഭിയകളുടെ ആക്രമണങ്ങള്‍ ചെറുത്ത് തോല്‍പ്പിയ്ക്കാന്‍ സ്വ ജീവന്‍ നല്‍കിയവന്‍...

ആയിരങ്ങളുടെ കണ്‍ണ്ടങ്ങളില്‍ നിന്നുയരുന്ന ഈങ്കുലാബുകളില്‍ ഇന്നും ജീവിപ്പതവന്‍...



(മത ഭ്രാന്തരുടെ അക്രമം ജീവനെടുത്ത ഞങ്ങളുടെ പ്രിയ സഖാവ് മനോജിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പകുതി താഴ്ത്തിയ ചെങ്കൊടി ചോട്ടില്‍, ആയിരം കണ്ണുനീര്‍ പുഷ്പ്പങ്ങള്‍...) 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ