പൂവിറുക്കുവാന്‍ വന്ന
പൂന്തെന്നലിന്നു ഞാന്‍ കാണ്‍വത്-
ജീവനെരിയുന്ന സ്മശാനങ്ങള്‍ മാത്രം
ഭൂവിതില്‍ പടരുന്ന മാംസ ഗെന്ധം...
പൂമണം പാറിയ നടന്നോരാ
സുന്ദര ഭൂവിന് ചുറ്റും
നാസിക തുളയ്ക്കുമാ
രെണമണമുയരുന്നു വാനോളം...
ചീഞ്ഞളിഞ്ഞ ശവക്കൂട്ടങ്ങള്‍
കുന്നോളമുണ്ടെന്നാകിലും
ഭൂമിതന്‍ മണ്ണിതില്‍ അടരാടുന്നു
സമൂഹ കഴുകന്‍ കൂട്ടങ്ങള്‍...
കാലമെന്ന കാപാലികനുറക്കെ
ആക്രോശിച്ചടുക്കുന്നുണ്ടെന്‍റെ നേരെ
ഇതാണ് ഭൂമി, ഇതാണ് ഭൂമി
നീയെന്ന മനുഷ്യന്‍ തച്ചുടച്ച പുണ്ണ്യ ഭൂമി...
രെണമണം വമിച്ച് ഞാനീ ഭൂവിതില്‍
അലയുന്നു വെറുമൊരു ചുടു തെന്നലായി
എന്നിലെ മതമെന്ന ഉഷ്ണമേറ്റ്
കത്തിയമരുന്നത് ബാല്യ സ്വപ്‌നങ്ങള്‍...
തച്ചുടയ്ക്കപ്പെട്ടൊരീ സ്നേഹത്തിന്‍
കോട്ടകള്‍ ശവക്കുന്നുകളാകുന്ന കാഴ്ച കണ്ട്
ഞാനീ ഭൂവിതില്‍ വീശിയകലുന്നു
രെണമണം വമിക്കുന്നൊരു തെന്നലായി....
പൂന്തെന്നലിന്നു ഞാന്‍ കാണ്‍വത്-
ജീവനെരിയുന്ന സ്മശാനങ്ങള്‍ മാത്രം
ഭൂവിതില്‍ പടരുന്ന മാംസ ഗെന്ധം...
പൂമണം പാറിയ നടന്നോരാ
സുന്ദര ഭൂവിന് ചുറ്റും
നാസിക തുളയ്ക്കുമാ
രെണമണമുയരുന്നു വാനോളം...
ചീഞ്ഞളിഞ്ഞ ശവക്കൂട്ടങ്ങള്‍
കുന്നോളമുണ്ടെന്നാകിലും
ഭൂമിതന്‍ മണ്ണിതില്‍ അടരാടുന്നു
സമൂഹ കഴുകന്‍ കൂട്ടങ്ങള്‍...
കാലമെന്ന കാപാലികനുറക്കെ
ആക്രോശിച്ചടുക്കുന്നുണ്ടെന്‍റെ നേരെ
ഇതാണ് ഭൂമി, ഇതാണ് ഭൂമി
നീയെന്ന മനുഷ്യന്‍ തച്ചുടച്ച പുണ്ണ്യ ഭൂമി...
രെണമണം വമിച്ച് ഞാനീ ഭൂവിതില്‍
അലയുന്നു വെറുമൊരു ചുടു തെന്നലായി
എന്നിലെ മതമെന്ന ഉഷ്ണമേറ്റ്
കത്തിയമരുന്നത് ബാല്യ സ്വപ്‌നങ്ങള്‍...
തച്ചുടയ്ക്കപ്പെട്ടൊരീ സ്നേഹത്തിന്‍
കോട്ടകള്‍ ശവക്കുന്നുകളാകുന്ന കാഴ്ച കണ്ട്
ഞാനീ ഭൂവിതില്‍ വീശിയകലുന്നു
രെണമണം വമിക്കുന്നൊരു തെന്നലായി....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ