2012 ഓഗസ്റ്റ് 12, ഞായറാഴ്‌ച

നിനക്കായ്‌...



ഓര്‍മ്മയില്‍ മിന്നിയാ കവിതകള്‍, കനലുകള്‍ 
മറവിയാം പുസ്തകത്താളില്‍ നിന്നും... 

ഇനി ഞാനൊന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ 
മൌനത്തിന്‍ ആടകള്‍ തച്ചുടയ്ക്കാന്‍... 

പ്രണയമേ നീയെന്നില്‍ തെളിച്ചൊരാ ദീപങ്ങള്‍ 
എരിയുന്നൊരാഴിപോല്‍ എന്‍ ഹൃദയതിലെന്നും 

ഇനി നീയെന്‍ വാക്കുകള്‍ ശ്രെവിയ്ക്കാതിരിക്കട്ടെ 
ഇനി നീയെന്‍ നിഴലുകള്‍ കാണാതിരിയ്ക്കട്ടെ 

നാളെയുടെ നന്മയില്‍ നീയെന്നും തിളങ്ങട്ടെ 
അതിനായെന്‍റെ ഇന്നുകള്‍ ഞാനെരിച്ചിടാമോമലെ... 

വിറയാര്‍ന്ന വിരലുകളില്‍ തൂലിക വഴുതുമ്പോള്‍ 
വക്കുടഞൊരെന്‍ അക്ഷരക്കൂട്ടുകള്‍ പിടയുന്നു... 

ഇനിയെന്‍റെ ഭാവന ചിറകുവിടര്‍ത്തുവാന്‍ 
ഇനിയെന്‍റെ കനവുകളില്‍ നിറമാരി പെയ്യുവാന്‍ 

അരികിലില്ലാത്തൊരെന്‍ ജീവ ശ്വാസമേ 
മൂടുക ഒരുപിടി മണ്ണാലെന്നെ മറവിതന്‍ ആഴങ്ങളില്‍... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ