2013 സെപ്റ്റംബർ 19, വ്യാഴാഴ്‌ച

കാഴ്ച മരവിക്കുന്ന വെളിച്ചമായിരുന്നു
ചുറ്റും ചുട്ടുപൊള്ളുന്ന കാഴ്ചകളും...
വെറുതെ ഇരുട്ടിനായ്‌ കാത്തിരുന്നു...
ഒടുവില്‍ കൂട്ടുവന്ന നക്ഷത്രങ്ങള്‍ -
ഇരുളില്‍ മറയുമ്പോള്‍
കാഴ്ചകള്‍ എല്ലാം മരവിച്ചിരുന്നു...
നോവുന്ന ആത്മാവിനെ നക്ഷത്രങ്ങളിലേക്ക്-
ആവാഹിക്കാന്‍ ഇരുട്ടിനും ഭയമായിരുന്നു...
ഒടുവില്‍ തികട്ടിവന്ന ഓര്‍മ്മകളില്‍
യാത്ര തുടരുമ്പോള്‍ ആത്മാവ് വേര്‍പെട്ട-
ശരീരം തണുത്ത്‌ മരവിച്ചിരുന്നു...
അണഞ്ഞു മറഞ്ഞ നക്ഷത്രങ്ങളെ പോലെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ