(ഈ
പോസ്റ്റ് ഒരു മതവിഭാഗത്തെയോ, ഒരു വിശ്വാസി സമൂഹത്തെയോ തേജോവധം ചെയ്യാനോ
അടച്ചാക്ഷേപിക്കാനോ മനപ്പൂര്‍വ്വം കെട്ടിച്ചമക്കുന്നതല്ല... ഇനി അങ്ങിനെ
തോന്നിയാല്‍ അത് അങ്ങിനെ തോനുന്നവരുടെ സങ്കുചിത മനോഭാവം കൊണ്ട്
മാത്രമാണ്...)
പതിനാറ്
വയസ്സ് തികഞ്ഞ എല്ലാ മുസ്ലീം പെണ്‍കുട്ടികള്‍ക്കും വിവാഹം കഴിക്കാന്‍
നിയമം വഴി അനുമതി നല്‍കണം എന്ന് ഒരുകൂട്ടം മത പുരോഹിതര്‍
മുറവിളികൂട്ടുന്നു... എന്തിനുവേണ്ടി...???
മതതാല്‍പ്പര്യങ്ങള്‍
മുറിവേല്‍ക്കപ്പെടുന്നു എന്ന തെറ്റായ ധാരണയുണ്ടാക്കി വളര്‍ന്നുവരുന്ന ഒരു
തലമുറയെ കൂടി മതത്തിന്‍റെയും അതിന്റെ അനുബന്ധ സംഖടനകളുടെയും
ചട്ടക്കൂടിനുള്ളില്‍ മാത്രം തളച്ചിടുക എന്ന ലെക്ഷ്യം മാത്രം മുന്നില്‍കണ്ട്
സംഖടിതരായ ഒരുകൂട്ടം രാജ്യദ്രോഹികള്‍ കോപ്പുകൂട്ടുന്ന യുദ്ധസന്നാഹമായി
മാത്രമേ ഇതിനെ കാണുവാന്‍ കഴിയുന്നുള്ളൂ... ഈ വക കോപ്രായങ്ങള്‍ കാട്ടി, ചില
മത പുരോഹിതര്‍ വെല്ലുവിളിക്കുന്നത് മണ്ണടിഞ്ഞുപോയ ഒരു ജനത സ്വ ജീവന്‍
ബലികഴിച്ചു വാങ്ങിയ സ്വാതന്ത്യ്രത്തെയും നമ്മുടെ നീതിന്ന്യായ വ്യവസ്ഥിതിയും
ആണെന്ന് പലരും മറക്കുന്നു... അതിന് കണ്ണടച്ചു കൂട്ടുനില്‍ക്കാന്‍ ചില
രാഷ്ട്രീയ കോമരങ്ങളും... ഇവിടെ നടക്കുന്ന ചില സംഭവങ്ങള്‍ കണ്ടാല്‍ തോന്നും
ന്യൂനപക്ഷം എന്ന വാക്ക് ചില പ്രത്യേക മതവിഭാഗങ്ങള്‍ക്ക് മാത്രം
പതിച്ചുനല്‍കപ്പെട്ടവയാണെന്ന്... ഇതിനൊക്കെ എതിരെ പ്രതികരിച്ചാല്‍ അവന്‍
തീവ്രവാദി, ഇല്ലെങ്കിലോ സ്വ മനസാക്ഷിക്ക് മുന്നില്‍ ഷണ്ഡന്‍... എന്തായാലും
സ്വന്തം മനസ്സാക്ഷിക്കുമുന്നില്‍ എങ്കിലും അങ്ങിനെ അല്ല എന്ന്
തെളിയിക്കേണ്ട ബാധ്യത നമ്മള്‍ ഓരോരുത്തര്‍ക്കും ഉണ്ട്...
മനസ്സ്
ഉറക്കുന്നതിന് മുന്നേ ശരീരം വില്‍ക്കപ്പെടെണ്ടി വരുന്ന നമ്മുടെ കുരുന്നു
സഹോദരിമാരുടെ കണ്ണുനീര്‍ കാണാന്‍ കഴിവില്ലാതെ പോയോ സ്വയം പരിഷ്കൃത സമൂഹം
എന്ന് വിലയിരുത്തുന്ന മലയാളികള്‍ക്ക്...??? പലയിടത്തും പിഞ്ചുബാലികമാര്‍
അതി ക്രൂരമായി കാമഭ്രാന്തരാല്‍ വേട്ടയാടപ്പെടുമ്പോഴും അതെല്ലാം ഒറ്റപ്പെട്ട
സംഭവങ്ങളായി ചിത്രീകരിക്കാന്‍ വെമ്പല്‍ കൊണ്ട നമുക്ക് എങ്ങിനെ ഈ സംഭവത്തെ
ന്യായീകരിക്കാന്‍ കഴിയുന്നു...??? അതോ മതം എന്ന വര്‍ണ്ണക്കടലാസ്സില്‍
പൊതിഞ്ഞാല്‍ എല്ലാ തെറ്റുകളും ശെരിയായി മാറുമോ...??? ഒരു പ്രത്യേക മത
വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് മാത്രം 16 വയസ്സില്‍ മനസ്സും ഒപ്പം
ശരീരവും പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കും എന്ന തിരിച്ചറിവ് എന്ത്
അടിസ്ഥാനത്തില്‍ ആണെന്ന്‍ മനസ്സിലാകുന്നില്ല...
ബെഹുമാന്ന്യ
നീതിപീഠത്തോട് ഒരു അപേക്ഷയുണ്ട്, എത്ര ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നാലും
ഇങ്ങിനെ മതത്തിന്‍റെ വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞു പൊന്തിവരുന്ന കിരാതമായ
ആചാരങ്ങളെ പാടെ അവഗെണിക്കതന്നെ വേണം... ഇല്ലെങ്കില്‍ നമ്മളൊക്കെ മതേതര
രാഷ്ട്രത്തില്‍ ജീവിക്കുന്നു എന്ന് പറയുന്നതില്‍ എന്ത് അര്‍ഥം...
ജയ് ഹിന്ദ്...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ